പിപിഇ കിറ്റ് വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ
Monday, July 6, 2020 12:10 AM IST
ഒ​ല്ലൂ​ർ: ഉ​പ​യോ​ഗി​ച്ച പിപിഇ കിറ്റ് റോ​ഡ് സൈ​ഡി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.
പു​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 21ാം വാ​ർ​ഡി​ലെ പു​ല​രി ന​ഗ​റി​ലേ​ക്കു​ള്ള വ​ഴി​യ​രി​കി​ലാ​ണു ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വം വാ​ർ​ഡ് മെ​ന്പ​ർ ശ്രീജാ പ്ര​താ​പ​നെ അ​റി​യി​ച്ചതിനെത്തുടർന്ന് ഇ​വ​ർ​ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കുകയും ആ​രോ​ഗ്യ​പ്ര​വ​ത്ത​ക​രെ വി​വ​രം അ​റി​യി​ക്കുകയുമായിരുന്നു. പോ​ലീ​സി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം നാ​ട്ടു​കാ​ർ കീ​റ്റ് ക​ത്തി​ച്ചു ക​ള​ഞ്ഞു.

ബൈ​ക്കു മ​റി​ഞ്ഞ്
യാ​ത്രി​ക​നു പ​രി​ക്ക്

കേ​ച്ചേ​രി: വേ​ലൂ​ർ ഫൊ​റോ​ന പ​ള്ളി​ക്കു സ​മീ​പം ബൈ​ക്ക് ഇ​ല​ക്ട്രി​ക്ക് പോ​സ്റ്റി​ലി​ടി​ച്ചു മ​റി​ഞ്ഞു ബൈ​ക്ക് യാ​ത്ര​ക്കാ​ര​നു പ​രി​ക്ക്.
വേ​ലൂ​ർ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ വീ​ട്ടി​ൽ ജേ​ക്ക​ബി​ന്‍റെ മ​ക​ൻ റി​നോ​വി​നാ​ണ് (32) പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ കേ​ച്ചേ​രി ആ​ക്ട്സ് പ്ര​വ​ർ​ത്ത​ർ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.