കു​ന്നം​കു​ള​ം ന​ഗ​ര​സ​ഭയുടെ മാ​റ്റി​വച്ച കൗ​ണ്‍​സി​ൽ ഇ​ന്ന്
Tuesday, July 14, 2020 12:36 AM IST
കു​ന്നം​കു​ളം: കോ​വി​ഡ് സ്ഥി​രീ​ക​ര​ണ​ത്തെത്തതു​ട​ർ​ന്ന് രണ്ടുത​വ​ണ​യും ക​ണ്ടൈൻ​മെ​ന്‍റ് സോ​ണാ​യി മാ​റി​യ കു​ന്നം​കു​ളം ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്തു ഇന്നലെ മു​ത​ൽ ഇ​ള​വു​ക​ൾ ന​ല്​കി​യ​തി​നെ തു​ട​ർ​ന്ന് രണ്ടുത​വ​ണ മാ​റ്റിവ​ച്ച കൗ​ണ്‍​സി​ൽ യോ​ഗം ഇ​ന്ന് ചേ​രും.
അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശം പാ​ലി​ച്ചു​കൊ​ണ്ടാ​ണ് രാ​വി​ലെ 11ന് ​കൗ​ണ്‍​സി​ൽ ഹാ​ളി​ൽ യോ​ഗം ചേ​രു​ന്ന​ത്. അ​ടി​യ​ന്തി​ര ച​ർ​ച്ച​ക​ളും പ്ര​മേ​യ​ങ്ങ​ളും അ​വ​ത​രി​പ്പി​ച്ച് ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ കൗ​ണ്‍​സി​ൽ യോ​ഗം അ​വ​സാ​നി​പ്പി​ക്കു​മെ​ന്നു ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു.
കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ നി​ർ​ദ്ദി​ഷ്ട ബ​സ് സ്റ്റാ​ൻ​ഡി​നു നാ​മ​ക​ര​ണം, ന​ഗ​ര​സ​ഭ ഷോ​പ്പി​ങ് കോം​പ്ല​ക്സി​നു നാ​മ​ക​ര​ണം എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള അ​ജ​ണ്ട​ക​ൾ പാ​സാ​ക്കും. മു​ൻ മു​ഖ്യ​മ​ന്ത്രി ഇ.​കെ. നാ​യ​നാ​രു​ടെ പേ​രാ​ണ് നി​ർ​ദി​ഷ്ട ബ​സ് സ്റ്റാ​ൻ​ഡി​നു ന​ല്​കാ​ൻ ഭ​ര​ണ​സ​മി​തി ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.
അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ത്തി​യ ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ഓ​ഗ​സ്റ്റ് 15 നാ​ണ് ക​രാ​റു​കാ​രി​ൽ നി​ന്നു ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ ബ​സ് സ്റ്റാ​ൻ​ഡ് ഏ​റ്റു​വാ​ങ്ങു​ന്ന​ത്.