കോ​വി​ഡ് ബാ​ധി​ച്ച് കൊ​റ്റ​നെ​ല്ലൂ​ർ സ്വ​ദേ​ശി ഗ​ൾ​ഫി​ൽ മ​രി​ച്ചു
Tuesday, July 14, 2020 11:06 PM IST
കൊ​റ്റ​നെ​ല്ലൂ​ർ: കോ​വി​ഡ് ബാ​ധി​ച്ച് കൊ​റ്റ​നെ​ല്ലൂ​ർ സ്വ​ദേ​ശി ഗ​ൾ​ഫി​ൽ മ​രി​ച്ചു. വേ​ളൂ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ കൊ​റ്റ​നെ​ല്ലൂ​ർ കു​റു​പ്പം​പ​ടി നെ​ടു​ന്പാ​ക്കാ​ര​ൻ വീ​ട്ടി​ൽ ഒൗ​സേ​പ്പ് മ​ക​ൻ ജോ​ണ്‍(67) ആ​ണ് മ​രി​ച്ച​ത്. 25 വ​ർ​ഷ​മാ​യി മ​സ്ക​റ്റി​ലെ സ്വ​കാ​ര്യ ക​ന്പ​നി​യി​ൽ ജോ​ലി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു. കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ 22 ദി​വ​സ​മാ​യി മ​സ്ക്ക​റ്റി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

ര​ണ്ടവ​ർ​ഷം മു​ന്പാ​ണ് നാ​ട്ടി​ൽ നി​ന്ന് മ​ട​ങ്ങി​യ​ത്. ഗ​ൾ​ഫി​ലെ ജോ​ലി അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് ഈ ​വ​ർ​ഷം മ​ട​ങ്ങാ​നി​രി​ക്കെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. സം​സ്കാ​രം മ​സ്ക​റ്റി​ൽ ന​ട​ത്തി. ഭാ​ര്യ​: ഗ്രേ​സി. മ​ക്ക​ൾ: ​ജോ​ഫി, ജെ​ൻ​സി. മ​രു​മ​ക്ക​ൾ: ​റീ​നു, ശ്രീ​ജി​ത്ത്.