എ​യ്ഡ​ഡ് കോ​ള​ജു​ക​ളു​ടെ പ​ങ്ക് അ​ഭി​ന​ന്ദ​നാ​ർ​ഹം: ഡോ. കെ.​ടി.​ജ​ലീ​ൽ
Tuesday, August 11, 2020 12:29 AM IST
മാ​ള: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് എ​യ്ഡ​ഡ് കോ​ള​ജു​ക​ളു​ടെ പ​ങ്ക് അ​ഭി​ന​ന്ദ​നാ​ർ​ഹ​മെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​കെ.​ടി.​ ജ​ലീ​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. മി​ക​വി​ന്‍റേതാ​യ അം​ഗീ​കാ​ര​ങ്ങ​ൾ ഇ​ന​യു​മേ​റെ ന​മു​ക്കു വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് കൈ​വ​രി​ക്കാ​നു​ണ്ടെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് മ​ഹ​നീ​യ സേ​വ​ന​ത്തി​ന്‍റെ 40 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​ന്ന മാ​ള കാ​ർ​മ​ൽ കോ​ള​ജി​ലെ റൂ​ബി ജൂ​ബി​ലി ആ​ഘോ​ഷം ഓ​ണ്‍​ലൈ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കോ​വി​ഡ് കാ​ല​ത്തെ ഓ​ണ്‍​ലൈ​ൻ പ​ഠ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ശ​ങ്ക​ക​ളേ​യും മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ളേ​യും ക​ണ​ക്കി​ലെ​ടു​ത്തു​കൊ​ണ്ടു​ള്ള​താ​ക​ണ​മെ​ന്ന് കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​എം.​കെ. ​ജ​യ​രാ​ജ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ച​ട​ങ്ങി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം നടത്തുകയായിരുന്നു അ​ദ്ദേ​ഹം. ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി​എം​സി ഉ​ദ​യ പ്രോ​വി​ൻ​സ് പ്രൊ​വി​ൻ​ഷ്യൽ സു​പ്പീ​രി​യ​ർ ഡോ. ​സി​സ്റ്റ​ർ വി​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ദ​യ പ്രൊ​വി​ൻ​സ് എ​ജ്യു​ക്കേ​ഷ​ണ​ൽ കൗ​ണ്‍​സി​ല​ർ സി​സ്റ്റ​ർ ഫ്ളോ​റ​ൻ​സ്, മു​ൻ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ബ്രൈ​സ്, ഇം​ഗ്ലീ​ഷ് വി​ഭാ​ഗം മു​ൻ മേ​ധാ​വി പ്ര​ഫ. മേ​രി ജോ​സ​ഫ്, പൂ​ർ​വ വി​ദ്യാ​ർ​ഥി​നി ര​മ വേ​ണു, ഡോ. ​മെ​റി​ൻ ഫ്രാ​ൻ​സി​സ്, ഡോ. ​റോ​ഷ്നി തു​ന്പ​ക്ക​ര, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി ദേ​വി​കൃ​ഷ്ണ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​സ്റ്റ​ർ കാ​ത​റി​ൻ സി​എം​സി എന്നിവർ സ്വാ​ഗ​തം ആ​ശം​സി​ച്ചു.
1981ൽ ​മാ​ള​യി​ൽ സി​എം​സി സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കാ​ർ​മ​ൽ കോ​ള​ജി​ന്‍റെ ആ​രം​ഭം. അ​ന്ന് മൂ​ന്നു ബാ​ച്ചു​ക​ളു​ള്ള പ്രീ​ഡി​ഗ്രി കോ​ഴ്സാ​ണു​ണ്ടാ​യി​രു​ന്ന​ത്. കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​ക്കു കീ​ഴി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്ത ക​ലാ​ല​യ​മാ​യ കാ​ർ​മ​ലി​ന്‍റെ ഉ​ദ്ഘാ​ട​നം അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി കെ.​ ക​രു​ണാ​ക​ര​നാ​ണ് നി​ർ​വ​ഹി​ച്ച​ത്. 1984ൽ ​ഗ​ണി​ത ശാ​സ്ത്ര​ത്തി​ലും സോ​ഷ്യോ​ള​ജി​യി​ലും ബി​രു​ദ കോ​ഴ്സു​ക​ൾ തു​ട​ങ്ങി. 2001ലാ​ണ് ഹി​സ്റ്റ​റി ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സ് തു​ട​ങ്ങു​ന്ന​ത്. 2004ലെ ​ആ​ദ്യ നാ​ക് സ​ന്ദ​ർ​ശ​ന​ശേ​ഷം ന​ട​ന്ന 2010, 2015 സ​ന്ദ​ർ​ശ​ന​ങ്ങ​ളി​ൽ എ ​ഗ്രേ​ഡ് നേ​ടി​യ മി​ക​വി​ന്‍റെ ക​ലാ​ല​യ​മാ​ണി​ത്.
നി​ല​വി​ൽ 19 ബി​രു​ദ കോ​ഴ്സു​ക​ളും എ​ട്ട് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളും 10 ഡി​പ്ലോ​മ കോ​ഴ്സു​ക​ളും അ​ഞ്ച് ആ​ഡ് ഓ​ണ്‍ കോ​ഴ്സു​ക​ളും ബി ​വോ​ക് കോ​ഴ്സു​ക​ളും കാ​ർ​മ​ലി​ലു​ണ്ട്. 1700 വി​ദ്യാ​ർ​ഥി​ക​ളും 150 അ​ധ്യാ​പ​ക​രും ഉ​ള്ള ഇ​വി​ടെ ബോ​ട്ട​ണി വി​ഭാ​ഗം ഗ​വേ​ഷ​ണ​കേ​ന്ദ്ര​വും പ്ര​വ​ർ​ത്തി​ക്കു​ന്നു. ദേ​ശീ​യ-​അ​ന്ത​ർ​ദേ​ശീ​യ അം​ഗീ​കാ​ര​ങ്ങ​ൾ, പാ​ഠ്യ-​പാ​ഠ്യേ​ത​ര രം​ഗ​ങ്ങ​ളി​ൽ ഉ​ന്ന​ത വി​ജ​യ​ങ്ങ​ൾ എ​ന്നി​വ നേ​ടി പ്രൗ​ഢി​യോ​ടെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തു വി​രാ​ജി​ക്കു​ക​യാ​ണ് റൂ​ബി ജൂ​ബി​ലി നി​റ​വി​ൽ കാ​ർ​മ​ൽ കോ​ള​ജ്.