സ്കൂ​ളു​ക​ളി​ൽ ജ​ല​മ​ണി ന​ട​പ്പി​ലാ​ക്കാ​ൻ ഉ​ത്ത​ര​വ്
Sunday, September 27, 2020 12:22 AM IST
പുതുക്കാട്: സം​സ്ഥാ​ന​ത്തെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ ജ​ല​മ​ണി ന​ട​പ്പാ​ക്കു​മെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു. കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ കു​ട്ടി​ക​ൾ​ക്ക് വെ​ള്ളം കു​ടി​ക്കാ​ൻ സ​മ​യം ന​ൽ​കു​ന്ന​തി​നാ​ണ് ജ​ല​മ​ണി​യ​ടി​ക്കു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച് സ്കൂ​ളു​ക​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ വീ​ടു​ക​ളി​ൽ ഈ ​സ​ന്പ്ര​ദാ​യം പാ​ലി​ക്കാ​ൻ കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​കാ​ൻ അ​ത​ത് സ്കൂ​ളു​ക​ളു​ടെ പ്ര​ധാ​നാ​ധ്യാ​പ​ക​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യും, സ്കൂ​ൾ തു​റ​ക്കു​ന്ന​തോ​ടെ വി​ദ്യാ​ല​യ​ങ്ങ​ളി​ലും പ​ദ്ധ​തി തു​ട​രു​മെ​ന്നും വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.

വെ​ള്ളം കൃ​ത്യ​മാ​യി കു​ടി​ക്കാ​ത്ത​ത് വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​രോ​ഗ്യ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​തി​നാ​ൽ ജ​ല​മ​ണി ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ മു​പ്ലി​യം സ്വ​ദേ​ശി കെ.​ജി. ര​വീ​ന്ദ്ര​നാ​ഥ് പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.