ബൈക്കിടിച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു
Friday, November 27, 2020 10:48 PM IST
മ​ണ്ണു​ത്തി: ക​ട​യ​ട​ച്ച് ന​ട​ന്നു​പോ​കു​ന്പോ​ൾ ബൈ​ക്ക് ത​ട്ടി ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. തൃ​ശ്ശൂ​ർ ബ്ര​ദേ​ഴ്സ് ലൈ​നി​ൽ പാ​റ​യ്ക്ക പ​രേ​ത​നാ​യ പോ​ൾ​സ​ണ്‍ മ​ക​ൻ തോ​മാ​സ് (45) ആ​ണ് മ​രി​ച്ച​ത്.​

മ​ണ്ണു​ത്തി ബൈ​പ്പാ​‌​സി​ൽ അ​പ്പ​്ഹോ​ൾ​സ്റ്റ​റി ക​ട ന​ട​ത്തു​ന്ന തോ​മസ് ക​ഴി​ഞ്ഞ 17 ന് ​വൈ​കി​ട്ട് ആ​റോ​ടെ ക​ട​യ​ട​ച്ച് പോ​കു​ന്പോ​ൾ ബൈ​ക്ക് വ​ന്ന് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന തോ​മസ് ഇന്നലെ രാ​വി​ലെ മ​രി​ച്ചു. സം​സ്കാ​രം ഇന്നു ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​പ​രി​ശു​ദ്ധ വ്യ​കു​ല​മാ​താ​വി​ന്‍റെ ബ​സി​ലി​ക്ക പ​ള്ളിയി​ൽ. അ​മ്മ: റോ​സി, ഭാ​ര്യ: റി​നി.