ബ​സ് സ്റ്റാ​ൻ​ഡി​ൽ അ​ടി​പി​ടി, അ​ഞ്ച് ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ പി​ടി​യി​ൽ
Wednesday, December 2, 2020 12:44 AM IST
തൃ​ശൂ​ർ: കെഎസ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം കൂ​ട്ട​ത്ത​ല്ലു ന​ട​ത്തി​യ അ​ഞ്ച് ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​രെ അ​റ​സ്റ്റുചെ​യ്തു ജ​യി​ലി​ല​ട​ച്ചു. ഇ​രുവി​ഭാ​ഗം ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ​ക്കു​മെ​തി​രെ ന​ര​ഹ​ത്യാശ്ര​മ​ത്തി​ന് ഈ​സ്റ്റ് പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​തോ​ടെ​യാ​ണ് ഇ​വ​രെ കോ​ട​തി റി​മാ​ൻ​ഡു ചെ​യ്ത​ത്.
തൃ​ശൂ​ർ കി​ഴ​ക്കേ​കോ​ട്ട സ്വ​ദേ​ശി ര​ഞ്ജി​ത്ത്, ചേ​ല​ക്കോ​ട്ടു​ക​ര സ്വ​ദേ​ശി ബി​ജോ ജോ​ബ്, പ​ട​വ​രാ​ട് സ്വ​ദേ​ശി ജെ​റി​ൻ, വ​ല്ല​ച്ചി​റ സ്വ​ദേ​ശി മ​ണി​ക​ണ്ഠ​ൻ, അ​ഞ്ചേ​രി​ച്ചി​റ സ്വ​ദേ​ശി തോ​ബി​യാ​സ് എ​ന്നി​വ​രെ​യാ​ണ് ഈ​സ്റ്റ് എ​സ്​ഐ അ​നു​ദാ​സും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ഒ​രു ഓ​ട്ടോ​റി​ക്ഷ​യി​ൽ​നി​ന്ന് ര​ണ്ടു വാ​ളു​ക​ളും ക​ത്തി​യും ഒ​രു കു​പ്പി മു​ള​കു​പൊ​ടി​യും ക​ണ്ടെ​ടു​ത്തു.