കി​ഴ​ക്ക​ഞ്ചേ​രി വി​ല്ലേ​ജിനെ ഇ​എ​സ്എ പ​രി​ധി​യി​ൽനി​ന്നും ഒ​ഴി​വാ​ക്ക​ണം
Thursday, December 3, 2020 12:32 AM IST
വ​ട​ക്ക​ഞ്ചേ​രി:​ കി​ഴ​ക്ക​ഞ്ചേ​രി വി​ല്ലേ​ജ് ഇ​എ​സ്എ പ​രി​ധി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് മേ​ഖ​ലാ ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പീ​ച്ചി, വാ​ഴാ​നി വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന് ചു​റ്റും 131.54 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യാ​ക്കാ​നു​ള്ള കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പു​തി​യ ക​ര​ട് വിജ്ഞാ​പ​ന​വും പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് സ​മി​തി ആ​വ​ശ്യ​മു​ന്ന​യി​ച്ചു.

ഇ​എ​സ്എ ഫൈ​ന​ൽ ഡ്രാ​ഫ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ൾ അ​ട​യാ​ള​പ്പെ​ടു​ത്തി പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം. പ്ര​കൃ​തി​യെ സം​ര​ക്ഷി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ ക​ർ​ഷ​ക​രു​ടെ ഉ​പ​ജീ​വ​ന മാ​ർ​ഗ​ങ്ങ​ൾ ത​ട​സ​പ്പെ​ടു​ത്തു​ന്ന നി​യ​മ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും യോ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി.​ഫാ.​ജെ​യ്സ​ണ്‍ കൊ​ള്ള​ള​ന്നൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി ചാ​ർ​ളി മാ​ത്യു (പ്ര​സി​ഡ​ന്‍റ്), തോ​മ​സ് ജോ​ണ്‍ (വൈ​സ്.​പ്ര​സി​ഡ​ന്‍റ്), ജി​ജോ അ​റ​യ്ക്ക​ൽ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ബെ​ന്നി കീ​ഴ്പ​ള്ളി​ത്തോ​ട് (ജോ.​സെ​ക്ര​ട്ട​റി), ടോ​മി ഈ​രോ​രി​ക്ക​ൽ (ട്ര​ഷ​റ​ർ), ഡെ​ന്നി തെ​ങ്ങും​പി​ള്ളി, ജോ​സ് വ​ട​ക്കേ​ക്ക​ര, ബെ​ന്നി വ​ല്ല​യി​ൽ, സ​ന്തോ​ഷ് അ​റ​യ്ക്ക​ൽ, ടെ​ന്നി അ​ഗ​സ്റ്റി​ൻ, ബെ​ന​റ്റോ ഫ്രാ​ൻ​സി​സ് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.