മംഗലം പ​ഴ​യ​പാ​ലം പൊ​ളി​ച്ചു​തു​ട​ങ്ങി
Saturday, December 5, 2020 12:23 AM IST
വ​ട​ക്ക​ഞ്ചേ​രി: വാ​ഹ​ന ഗ​താ​ഗ​തം പൂ​ർ​ണ്ണ​മാ​യും നി​രോ​ധി​ച്ച മം​ഗ​ലം ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന പാ​ത​യി​ൽ മം​ഗ​ല​ത്ത് പു​തി​യ പാ​ലം നി​ർ​മ്മി​ക്കു​ന്ന​തി​നാ​യി പ​ഴ​യ​പാ​ലം പൊ​ളി​ച്ചു​തു​ട​ങ്ങി.
പാ​ലം വ​ഴി ക​ട​ന്നു പോ​കു​ന്ന കു​ടി വെ​ള്ള പൈ​പ്പു​ക​ൾ, ടെ​ലി​ഫോ​ണ്‍ കേ​ബി​ളു​ക​ൾ എ​ന്നി​വ മാ​റ്റി.​ഏ​ഴ​ര മീ​റ്റ​ർ വീ​തി​യി​ലാ​ണ് പു​തി​യ പാ​ലം നി​ർ​മ്മി​ക്കു​ന്ന​ത്. 56 മീ​റ്റ​റാ​ണ് നീ​ളം.
18 മീ​റ്റ​ർ അ​ക​ല​ത്തി​ൽ മൂ​ന്ന് സ്പാ​നു​ക​ൾ, ഇ​രു​ഭാ​ഗ​ത്തേ​ക്കും 50 മീ​റ്റ​റി​ൽ അ​പ്രോ​ച്ച് റോ​ഡ്, വ​ല​ത് ഭാ​ഗ​ത്ത് ഒ​ന്ന​ര മീ​റ്റ​ർ വീ​തി​യി​ൽ ന​ട​പ്പാ​ത എ​ന്നി​ങ്ങ​നെ​യാ​ണ് പാ​ലം നി​ർ​മ്മാ​ണം. വ​ല​ത് ഭാ​ഗ​ത്തേ​ക്കാ​ണ് പാ​ലം വീ​തി കൂ​ട്ടു​ന്ന​ത്.
അ​പ്രോ​ച്ച് റോ​ഡ് കൂ​ടി വ​രു​ന്പോ​ൾ റോ​ഡി​ൽ ഇ​രു ഭാ​ഗ​ത്തു​മു​ള്ള ചെ​റി​യ വ​ള​വു​ക​ളും ഇ​ല്ലാ​താ​കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.​ദേ​ശീ​യ​പാ​ത​യി​ലെ പാ​ല​ത്തി​ന്‍റെ പി​ല്ല​റു​ക​ളു​ടെ അ​തേ ലെ​വ​ലി​ൽ ത​ന്നെ​യാ​കും പു​തി​യ പാ​ല​ത്തി​ന്‍റെ പി​ല്ല​റു​ക​ളും പ​ണി​യു​ക.
വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് ത​ട​സ്‌​സ​പ്പെ​ടാ​തി​രി​ക്കാ​നാ​ണി​ത്. ആ​റു മാ​സം കൊ​ണ്ട് നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ല​ക്ഷ്യം വെ​ച്ച് അ​തി​വേ​ഗ​ത​യി​ൽ പ​ണി​ക​ൾ ന​ട​ത്തും.
2.80 കോ​ടി രൂ​പ​യാ​ണ് പാ​ലം നി​ർ​മ്മാ​ണ​ത്തി​ന് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.
പ​ഴ​യ​പാ​ലം പൊ​ളി​ച്ച് നീ​ക്കി പു​തി​യ പാ​ലം നി​ർ​മ്മി​ക്കേ​ണ്ട​തു​ള്ള​തി​നാ​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വാ​ഹ​ന ഗ​താ​ഗ​തം പൂ​ർ​ണ്ണ​മാ​യും നി​രോ​ധി​ച്ച​താ​യി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.
​വ​ട​ക്ക​ഞ്ചേ​രി ഭാ​ഗ​ത്തു നി​ന്നും നെന്മാ​റ ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ യ​തീം​ഖാ​ന​ക്കു മു​ന്നി​ൽ ദേ​ശീ​യ പാ​ത​യി​ലെ സി​ഗ്ന​ൽ ജം​ഗ്ഷ​ൻ വ​ഴി ക​ട​ന്ന് പു​തി​യ മം​ഗ​ലം പാ​ലം ക​ഴി​ഞ്ഞു വ​രു​ന്ന ഇ​ട​ത് ഭാ​ഗ​ത്തെ സ​ർ​വീ​സ് റോ​ഡി​ൽ പ്ര​വേ​ശി​ച്ച് അ​ടി​പ്പാ​ത​യി​ലൂ​ടെ വേ​ണം പോ​കാ​ൻ.​
നെന്മാ​റ​ ഭാ​ഗ​ത്തു നി​ന്നും വ​ട​ക്ക​ഞ്ചേ​രി ,തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ മം​ഗ​ലം വി​ല്ലേ​ജ് ഓ​ഫീ​സ് വ​ഴി​യോ മം​ഗ​ലം പ​ഴ​യ​പാ​ലം ജം​ഗ്ഷ​നി​ലെ​ത്തി​യോ ദേ​ശീ​യ​പാ​ത​യു​ടെ സ​ർ​വീ​സ് റോ​ഡ് വ​ഴി പോ​യി ദൃ​ശ്യ മാ​ർ​ബി​ൾ​സ് ക​ട​ന്ന് വേ​ണം ദേ​ശീ​യ പാ​ത​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ.​
നീ​ള​മേ​റി​യ വാ​ഹ​ന​ങ്ങ​ൾ ചി​റ്റി​ല​ഞ്ചേ​രി,നെന്മാറ, കൊ​ല്ല​ങ്കോ​ട് നി​ന്നും തി​രി​ഞ്ഞ് ആ​ല​ത്തൂ​ർ വ​ഴി ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് പ്ര​വേ​ശി​ക്ക​ണം.
വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് മം​ഗ​ലം വി​ല്ലേ​ജ് ഓ​ഫീ​സ്, മം​ഗ​ലം പ​ഴ​യ​പാ​ലം ജം​ഗ്ഷ​ൻ, ദൃ​ശ്യ മാ​ർ​ബി​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ തി​രി​യാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടാ​കും. നെന്മാ​റ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്പോ​ഴും വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ആ​ല​ത്തു​രി​ലെ​ത്തി പോ​കു​ന്ന​താ​കും സൗ​ക​ര്യം.

വാ​ഹ​ന നി​രോ​ധ​നം അ​റി​യാ​തെ ഇ​ന്ന​ലെ നി​ര​വ​ധി വ​ലി​യ ച​ര​ക്കു ലോ​റി​ക​ൾ സ​ർ​വീ​സ് റോ​ഡി​ന്‍റെ പ​ല ഭാ​ഗ​ത്താ​യി തി​രി​ഞ്ഞു പോ​കാ​ൻ ഏ​റെ ക​ഷ്ട​പ്പെ​ടു​ന്ന സ്ഥി​തി​യു​ണ്ടാ​യി.

പി​ന്നി​ട് പോ​ലീ​സും ഹോം ​ഗാ​ർ​ഡു​മെ​ത്തി പ​ല​യി​ട​ത്തു നി​ന്നും വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ച് വി​ട്ടാ​ണ് വ​ലി​യ വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്രി​ച്ച​ത്. എ​ന്താ​യാ​ലും നീ​ണ്ട കാ​ല​ത്തെ മു​റ​വി​ളി​ക്കും കാ​ത്തി​രി​പ്പി​നു​മൊ​ടു​വി​ലാ​ണ് മം​ഗ​ല​ത്ത് പ​ഴ​യ​പാ​ലം പു​തു​ക്കി പ​ണി​യാ​ൻ ന​ട​പ​ടി​യാ​കു​ന്ന​ത്.

ഇ​തി​നാ​ൽ ഇ​ന്ന​ലെ രാ​വി​ലെ പ​ഴ​യ​പാ​ലം പൊ​ളി​ച്ചു​നീ​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ച​പ്പോ​ൾ ത​ന്നെ നി​ര​വ​ധി​യാ​ളു​ക​ളും പ​ണി​ക​ൾ കാ​ണാ​ൻ എ​ത്തു​ന്നു​ണ്ട്. 2007 ഓ​ഗ​സ്റ്റി​ലു​ണ്ടാ​യ അ​തി​വ​ർ​ഷ​ത്തോ​ടെ​യാ​ണ് എ​ട്ട​ര പ​തി​റ്റാ​ണ്ട് പി​ന്നി​ട്ട പാ​ലം കൂ​ടു​ത​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​ത്.

പാ​ലം മു​ട്ടി പു​ഴ​യി​ൽ വെ​ള്ളം കു​ത്തി​യൊ​ഴു​കു​ന്പോ​ൾ പ്രാ​ണ​ന​ട​ക്കി പി​ടി​ച്ച് വേ​ണം പാ​ലം വ​ഴി മ​റു​ക​ര താ​ണ്ടാ​ൻ. മ​ഴ​ക്കാ​ല​ത്ത് ഇ​ത് ആ​ധി കൂ​ട്ടും. കു​റ​ച്ച് വ​ർ​ഷ​ങ്ങ​ളാ​യി ഭാ​ര​മേ​റി​യ ച​ര​ക്കു വാ​ഹ​ന​ങ്ങ​ൾ പാ​ല​ത്തി​ൽ ക​യ​റി​യാ​ൽ ബ​ല​ക്ഷ​യ​ത്തി​ൽ പാ​ലം ഇ​ള​കു​ന്ന സ്ഥി​തി വ​ന്നു. 2018ലേ​യും 2019 ലേ​യും വെ​ള്ള​പൊ​ക്ക​വും പാ​ല​ത്തെ കൂ​ടു​ത​ൽ ദു​ർ​ബ​ല​മാ​ക്കി.​

മം​ഗ​ലം ഡാ​മി​ൽ നി​ന്നു​ള്ള പു​ഴ​യാ​യ​തി​നാ​ൽ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ പ​ര​മാ​വ​ധി ഉ​യ​ർ​ത്തി​യാ​ൽ പു​ഴ​യി​ൽ വെ​ള്ളം പൊ​ങ്ങി പാ​ലം​മു​ട്ടി​യൊ​ഴു​കും.1934​ൽ ബ്രി​ട്ടി​ഷു​ക്കാ​ർ നി​ർ​മ്മി​ച്ച​താ​ണ് ഈ ​പാ​ലം. ഒ​രു വ​ലി​യ വാ​ഹ​ന​ത്തി​ന് ക​ഷ്ടി​ച്ച് പോ​കാ​വു​ന്ന വീ​തി​യെ പാ​ല​ത്തി​നു​ള്ളു. അ​ടു​ത്ത മ​ഴ​ക്കാ​ല​ത്തി​നു മു​ന്നേ പു​തി​യ പാ​ലം യാ​ഥാ​ർ​ത്ഥ്യ​മാ​കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ ഉ​റ​പ്പ് ന​ൽ​കു​ന്ന​ത്.