പീ​ഡ​നം: പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി പോ​ലീ​സ്
Saturday, December 5, 2020 12:23 AM IST
കോ​യ​ന്പ​ത്തൂ​ർ: പൊ​ള്ളാ​ച്ചി​യി​ൽ വൃ​ദ്ധ​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ യു​വാ​വി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി.​വ്യാ​ഴാ​ഴ്ച്ച​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. തോ​ട്ട​ത്തി​ൽ ജോ​ലി ചെ​യ്തു കൊ​ണ്ടി​രു​ന്ന 80 വ​യ​സു പ്രാ​യ​മു​ള്ള വൃ​ദ്ധ​യെ അ​യ​ൽ​വാ​സി​യാ​യ വെ​ള്ളി​ങ്കി​രി (34) എ​ന്ന യു​വാ​വ് വാ​യി​ൽ തു​ണി തി​രു​കി വെ​ച്ച് ബ​ലാ​ത്ക്കാ​രം ചെ​യ്ത് ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു.​ഇ​തേ തു​ട​ർ​ന്ന് പീ​ഡ​ന​ത്തി​നി​ര​യാ​യ വൃ​ദ്ധ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് ഗോ​മം​ഗ​ലം പോ​ലീ​സ് പ്ര​തി വെ​ള്ളി​ങ്കി​രി​യ്ക്കാ​യി അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി.