പരിസ്ഥിതി ലോലമേഖല: കെസിവൈഎം അഗളിയിൽ ഉപവാസസമരം നടത്തി
Sunday, December 6, 2020 12:28 AM IST
അ​ഗ​ളി:​ ജി​ല്ല​യി​ലെ പ​തി​മൂ​ന്ന് വി​ല്ലേ​ജു​ക​ളെ ഇ​ക്കോ സെ​ൻ​സി​റ്റീ​വ് സോ​ണാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നെ​തി​രെ കെസിവൈഎം അ​ട്ട​പ്പാ​ടി താ​വ​ളം ഫൊ​റോ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അഗളിയിൽ ഏകദിന ഉപവാസസമരം നടത്തി. കെ​സി​വൈ​എം രൂ​പ​താ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ലി​ൻ ജോ​സ​ഫ് ഉദ്ഘാടനം ചെയ്തു.
സ​മൂ​ഹ​ത്തെ ബാ​ധി​ക്കു​ന്ന പ്ര​തി​സ​ന്ധി​ക​ളെ മ​റി​ക​ട​ക്കാ​ൻ കെസിവൈഎം പോരാടുമെന്ന് ​ഭാരവാഹികൾ പറഞ്ഞു. ജ​ന​വാ​സ​കാ​ർ​ഷി​ക മേ​ഖ​ല​ക​ളെ പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​ക, പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ പ​രി​ധി വ​നാ​തി​ർ​ത്തി​യി​യി​ൽ അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ​വ മു​ഖ്യ ആ​വ​ശ്യ​ങ്ങ​ളാ​ണ്.​
നി​ല​വി​ലെ പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യാ​യി അ​ട്ട​പ്പാ​ടി മാ​റു​ന്പോ​ഴു​ണ്ടാ​കു​ന്ന ദൂ​ഷ്യ​ഫ​ല​ങ്ങ​ൾ കെ​സി​വൈ​എം താ​വ​ളം ഫൊറോന പ്ര​സി​ഡ​ന്‍റ് സ​നോ​ജ് നെ​ല്ലി​ക്കാ​മ​ല ചൂ​ണ്ടി​ക്കാ​ട്ടി.​
എ​ൻ.​ഷം​സു​ദ്ദീ​ൻ എം​എ​ൽ​എ സ​മ​ര​പ്പ​ന്ത​ലി​ലെ​ത്തി സ​മ​ര​ത്തി​ന് ഐ​ക്യ​ദാർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു.​ കൃ​ഷി സ്ഥ​ല​ങ്ങ​ളും ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളും പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​ക​ളി​ൽ നി​ന്ന് ഒ​ഴി​വാ​ക്കും വ​രെ ശ​ക്ത​മാ​യ സ​മ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും വ​രു​ന്ന 11ന് ​മു​ക്കാ​ലി മു​ത​ൽ ആന​ക്ക​ട്ടി വ​രെ അട്ടപ്പാടി കർഷകസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ തീ​ർ​ക്കു​ന്ന മ​നു​ഷ്യ ച​ങ്ങ​ല അ​ധി​കാ​രി​ക​ൾ​ക്കു​ള്ള മു​ന്ന​റി​യി​പ്പാ​കു​മെ​ന്ന് കെ​സി​വൈ​എം താ​വ​ളം ഫൊറോ​ന ഡ​യ​റ​ക്ട​ർ ഫാ.​ബി​ജു ക​ല്ലി​ങ്ക​ൽ അ​റി​യി​ച്ചു. കെ​സി​വൈ​എം രൂ​പ​ത സെ​ക്ര​ട്ട​റി ജേ​ക്ക​ബ് പീ​റ്റ​ർ, ജോ​മി​ൻ കാ​വി​ൽ പു​ര​യി​ടം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.​
രാ​വി​ലെ ഒ​ൻ​പ​ത് മ​ണി മു​ത​ൽ അ​ഗ​ളി ഫാ​ത്തി​മ മാ​താ ദേ​വാ​ല​യ​ത്തി​ന്‍റെ മു​ൻ​പി​ൽ ന​ട​ന്ന ഉ​പ​വാ​സ സ​മ​ര​ത്തി​ൽ നൂ​റോ​ളം പേ​ർ ഐ​ക്യ​ദാർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു പ​ന്ത​ലി​ലേ​ക്കെ​ത്തി.​
ഫാ. ജി​ന്‍റോ കോ​യി​ക്ക​കു​ന്നേ​ൽ സ​മ​ര​നേ​താ​ക്ക​ൾ​ക്ക് നാ​ര​ങ്ങാ​നീ​ർ ന​ൽ​കി അ​ഞ്ച് മ​ണി​യോ​ടെ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.