പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ ക​ര​ട് നി​യ​മ​ഭേ​ദ​ഗ​തി പി​ൻ​വ​ലി​ക്ക​ണം: ജോ​സ് കെ.​മാ​ണി എംപി
Sunday, December 6, 2020 12:29 AM IST
മ​ണ്ണാ​ർ​ക്കാ​ട്: സൈ​ല​ന്‍റ് വാ​ലി ദേ​ശീ​യോ​ദ്യാ​ന​ത്തി​ന് ചു​റ്റും പു​തു​താ​യി 148 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ സ്ഥ​ലം പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ച ക​ര​ട് നി​യ​മ ഭേ​ദ​ഗ​തി അ​ടി​യ​ന്തി​ര​മാ​യി പി​ൻ​വ​ലി​ക്കു​വാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​യ്യാ​റാ​ക​ണ​മെ​ന്ന് ജോ​സ് കെ.​മാ​ണി എംപി ആ​വ​ശ്യ​പ്പെ​ട്ടു.
2020 ഒ​ക്ടോ​ബ​ർ 27ന് ​കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ച പു​തി​യ ക​ര​ട് നി​യ​മ​നി​ർ​ദേ​ശ​ത്തി​ലാ​ണ് ഈ ​പ​രാ​മ​ർ​ശ​മു​ള്ള​ത്. സൈ​ല​ന്‍റ് വാ​ലി ദേ​ശീയോ​ദ്യാ​ന​ത്തി​ന് ചു​റ്റു​മാ​യി പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ 8 വി​ല്ലേ​ജു​ക​ളും, മ​ല​പ്പു​റം ജി​ല്ല​യി​ലെ 4 വി​ല്ലേ​ജു​ക​ളും ഉ​ൾ​പ്പ​ടെ 12 വി​ല്ലേ​ജു​ക​ളി​ലെ 148 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ ഭൂ​പ്ര​ദേ​ശ​മാ​ണ് പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. പു​തി​യ നി​യ​മ നി​ർ​ദേ​ശം ന​ട​പ്പി​ലാ​ക്കി​യാ​ൽ വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം ന​ട​പ്പി​ലാ​ക്കു​ന്ന നി​രോ​ധ​ന​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും മൂ​ലം ജ​ന​ജീ​വി​തം ദു​സ​ഹ​മാ​യി​ത്തീ​രും.
പു​തി​യ കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മ്മി​ക്കു​ന്ന​തി​നോ ക​ർ​ഷ​ക​ർ​ക്ക് ഇ​ഷ്ട​മു​ള്ള കൃ​ഷി​ചെ​യ്യു​ന്ന​തി​നോ ന​ട്ടു​പി​ടി​പ്പി​ച്ച മ​ര​ങ്ങ​ൾ​പ്പോ​ലും മു​റി​ക്കു​ന്ന​തി​നും നി​രോ​ധ​ന​മാ​കും. ഇ​പ്പോ​ൾ ത​ന്നെ ദു​സ്‌​സ​ഹ​മാ​യി​രി​ക്കു​ന്ന വ​ന്യ​മൃ​ഗ​ശ​ല്യം കൂ​ടു​ത​ൽ രൂ​ക്ഷ​മാ​കും. ക​ർ​ഷ​ക​ർ​ക്ക് നി​ല​വി​ലു​ള്ള കൃ​ഷി​ക​ൾ തു​ട​ർ​ന്നു​പോ​കു​ന്ന​തി​നും ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​രും. കോ​വി​ഡ് നി​യ​ന്ത്ര​ണ​വും പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളും വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളും മൂ​ലം പൊ​റു​തി​മു​ട്ടു​ന്ന ക​ർ​ഷ​ക​രെ കൂ​ടു​ത​ൽ ദു​ര​ന്ത​ത്തി​ലേ​ക്ക് ത​ള്ളി​വി​ടു​ന്ന​താ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച പു​തി​യ നി​യ​മം.
ക​ർ​ഷ​ക​രു​ടെ സ്ഥ​ല​ങ്ങ​ൾ ഒ​രു കാ​ര​ണ​വ​ശാ​ലും സൈ​ല​ന്‍റ് വാ​ലി ബ​ഫ​ർ സോ​ണി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ പാ​ടി​ല്ല. വ​ന​ത്തി​ന്‍റെ അ​തി​ർ​ത്തി ത​ന്നെ​യാ​യി​രി​ക്ക​ണം ബ​ഫ​ർ സോ​ണി​ന്‍റെ​യും അ​തി​ർ​ത്തി. നി​യ​മം പി​ൻ​വ​ലി​ക്കു​വാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​രി​ൽ സ​മ്മ​ർ​ദ്ധം ചെ​ലു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് നി​വേ​ദ​നം ന​ൽ​കി​യ​താ​യും ജോ​സ് കെ.​മാ​ണി പ​റ​ഞ്ഞു.