തൊഴിലധിഷ്ഠിത കോഴ്സുകൾ: ഭാ​ര​ത​മാ​ത കോ​ളജും കെ​ൽ​ട്രോ​ണും കൈ​കോ​ർ​ക്കു​ന്നു
Sunday, December 6, 2020 12:29 AM IST
കൊ​ഴി​ഞ്ഞാന്പാ​റ: തൊ​ഴി​ല​ധി​ഷ്ഠി​ത സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സു​ക​ൾ​ക്ക് ഭാ​ര​ത​മാ​താ കോ​ളേ​ജി​ൽ തു​ട​ക്കം. കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ ഫാ.​പോ​ൾ തേക്കാ​ന​ത്ത് കെ​ൽ​ട്രോ​ണു​മാ​യു​ള്ള ധാ​ര​ണ പ​ത്ര​ത്തി​ൽ ഒ​പ്പി​ട്ടു. തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്സു​ക​ളും ഡി​പ്ലോ​മ കോ​ഴ്സു​ക​ളും ന​ട​ത്തു​ന്ന ട്രെ​യി​നി​ംഗ് സെ​ന്‍റ​റാ​യും ഭാ​ര​ത് മാ​ത കോ​ളേ​ജ് പ്ര​വ​ർ​ത്തി​ക്കു​ന്നു. നാ​ഷ്ണ​ൽ സ്കി​ൽ ഡ​വ​ല​പ്മെ​ന്‍റ് കോ​ർ​പ്പ​റേ​ഷ​ൻ അം​ഗീ​കാ​ര​മു​ള്ള ട്രെ​യി​നി​ംഗ് സെ​ന്‍റ​റാ​യും ഭാ​ര​ത​മാ​താ കോ​ളേ​ജ് പ്ര​വ​ർ​ത്തി​ക്കും.
എ​ല്ലാ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സു​ക​ൾ​ക്കും എ​ൻ​എ​സ്ഡി​സി​യു​ടെ അം​ഗീ​കാ​രം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും ബി​ബി​എ ലോ​ജി​സ്റ്റി​ക്, ബി​സി​എ പൈ​ത്ത​ണ്‍,എ​ച്ച്ടി​എം​എ​ൽ,ബി​കോം അ​ക്കൗ​ണ്ടി​ങ്ങ്,ജി​എ​സ്ടി,ടാ​ലി തു​ട​ങ്ങി​യ വ്യ​ത്യ​സ്ത കോ​ഴ്സു​ക​ൾ ന​ട​ത്തു​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു. തു​ട​ർ​ന്ന് വ​രു​ന്ന മാ​സ​ങ്ങ​ളി​ൽ മ​റ്റു കോ​ളേ​ജി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഈ ​കോ​ഴ്സു​ക​ളി​ൽ ചേ​ർ​ന്ന് പ​ഠി​ക്കു​ന്ന​തി​ന് അ​വ​സ​ര​മു​ണ്ടാ​യി​രി​ക്കും.