ഇറച്ചിക്കടകളിൽ റെയ്ഡ്
Saturday, January 16, 2021 12:20 AM IST
കോ​യ​ന്പ​ത്തൂ​ർ: തി​രു​വ​ള്ളു​വ​ർ ദി​ന​മാ​യ ഇന്നലെ ഇ​റ​ച്ചി വി​ൽ​പ്പ​ന ന​ട​ക്കു​ന്നു​ണ്ടോ എ​ന്ന​റി​യു​ന്ന​തി​നാ​യി കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.​തി​രു​വ​ള്ളൂവ​ർ ​ദി​ന​മാ​യ മൃ​ഗ വ​ധ​വും, ഇ​റ​ച്ചി വി​ൽ​പ്പ​ന​യും സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​രോ​ധി​ച്ചി​രുന്നു. കോ​ർ​പ​റേ​ഷ​ൻ ക​മ്മീ​ഷ​ണ​ർ കു​മ​ര​വേ​ൽ​പാ​ണ്ഡ്യ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ റെയ്ഡ് നടത്തി.