എ​ള​വ​ന്പാ​ടം സെന്‍റ് തോമസ് ദേവലയ തി​രു​നാ​ൾ ഇ​ന്നും നാ​ളെ​യും
Saturday, January 16, 2021 12:21 AM IST
വ​ട​ക്ക​ഞ്ചേ​രി: എ​ള​വ​ന്പാ​ടം സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ലെ തി​രു​നാ​ളി​ന് കൊ​ടി​യേ​റി. ഇ​ന്നും നാ​ളെ​യു​മാ​ണ് തി​രു​നാ​ൾ. ഇ​ന്ന​ലെ വൈ​കീ​ട്ട് വി​കാ​രി ഫാ.​മാ​ത്യു ഞൊ​ങ്ങി​ണി​യി​ൽ കൊ​ടി​യേ​റ്റ് നി​ർ​വ്വ​ഹി​ച്ചു.​തു​ട​ർ​ന്ന് കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന, നേ​ർ​ച്ച​വി​ത​ര​ണം എ​ന്നി​വ ന​ട​ന്നു.
ഇ​ന്ന് വൈ​കീ​ട്ട് നാ​ലി​ന് ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന, വി​ശു​ദ്ധ​രു​ടെ രൂ​പം എ​ഴു​ന്ന​ള്ളി​ച്ചു​വെ​ക്ക​ൽ.​ഫാ.​റെ​നി പൊ​റ​ത്തൂ​ർ കാ​ർ​മ്മി​ക​നാ​കും.

നാ​ളെ രാ​വി​ലെ 9.30ന് ​കു​ർ​ബാ​ന, സ​ന്ദേ​ശം ഫാ.​ബേ​ബി പാ​റേ​ക്കാ​ട്ടി​ൽ ടി ​ഒ ആ​ർ കാ​ർ​മ്മി​ക​നാ​കും. വൈ​കീ​ട്ട് 3.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന, സ​ന്ദേ​ശം, പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ പ്ര​ദ​ക്ഷി​ണം.​ന​വ വൈ​ദീ​ക​ൻ ഫാ. ​അ​ഖി​ൽ ക​ണ്ണ​ന്പു​ഴ കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും.

18 ന് ​രാ​വി​ലെ 6.15ന് ​മ​രി​ച്ച​വ​ർ​ക്കാ​യു​ള്ള കു​ർ​ബാ​ന​യും സെ​മി​ത്തേ​രി​യി​ലെ ഒ​പ്പീ​സോ​ടും കൂ​ടി തി​രു​നാ​ൾ സ​മാ​പി​ക്കും.വി​കാ​രി ഫാ.​മാ​ത്യു ഞൊ​ങ്ങി​ണി​യി​ൽ, കൈ​ക്കാ​ര​ൻ·ാ​രാ​യ ഡി​നോ​യ് കോ​ന്പാ​റ, പൗ​ലോ​സ് ചു​ങ്ക​ത്ത്, ക​ണ്‍​വീ​ന​ർ​മാ​രാ​യ യൗ​സേ​പ്പ് പെ​രു​മാ​പ​റ​ന്പി​ൽ, അ​ല്ലേ​ശ് ചു​ങ്ക​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തി​രു​നാ​ൾ പ​രി​പാ​ടി​ക​ൾ.