കരടിയോട്ടിൽ കാട്ടാനയിറങ്ങി: വ്യാപക കൃഷിനാശം
Monday, January 18, 2021 12:47 AM IST
മ​ണ്ണാ​ർ​ക്കാ​ട്: കോ​ട്ടോ​പ്പാ​ടം ക​ര ടി​യോ​ട്ടി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. രാ​ത്രി കോ​ഴി​ഫാ​മി​ലേ​ക്കെ​ത്തി​യ മി​നി​ലോ​റി കാ​ട്ടാ​ന ത​ട​ഞ്ഞു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ച് മ​ണി​യോ​ടെ ഇ​റ​ങ്ങി​യ കാ​ട്ടാ​ന​ക്കൂ​ട്ട​മാ​ണ് മി​നി​ലോ​റി ത​ട​ഞ്ഞ​ത്. മി​നി​ലോ​റി​യി​ലു​ള്ള​വ​രെ അ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വാ​ഹ​നം പു​റ​കോ​ട്ടെ​ടു​ത്തും ബ​ഹ​ളം വെ​ച്ചും ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നെ​ന്ന് ദൃ​ക്സാ​ക്ഷി പാ​ലോ​ളി മൊ​യ്തു​പ്പു പ​റ​ഞ്ഞു.​ക​ര​ടി​യോ​ട്ടി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ലി​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി​യും ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. തെ​ങ്ങ്, വാ​ഴ, റ​ബ്ബ​ർ​തൈ​ക​ൾ, ക​വു​ങ്ങ് തു​ട​ങ്ങി​യ കൃ​ഷി​യാ​ണ് ന​ശി​പ്പി​ച്ച​ത്.
പു​ളി​യ​ക്കോ​ട്ടി​ൽ അ​ബു, താ​ളി​യി​ൽ ജ​ബ്ബാ​ർ, നാ​ല​ക​ത്ത് ബ​ക്ക​ർ, വെ​ട്ടി​ക്കാ​ട്ടി​ൽ വാ​സു, കോ​ട്ട​യ​ത്ത് റാ​ഫി, താ​ളി​യി​ൽ മു​ഹ​മ്മ​ദ് ഹാ​ജി, ഓ​ട​ക്കു​ഴി​യി​ൽ മു​ഹ​മ്മ​ദു​പ്പ, ഓ​ട​ക്കു​ഴി​യി​ൽ ഉ​മ്മ​ർ എ​ന്നി​വ​രു​ടെ കൃ​ഷി​യാ​ണ് ന​ശി​പ്പി​ച്ച​ത്. കാ​ട്ടാ​ന​ക​ൾ നാ​ട്ടി​ലി​റ​ങ്ങാ​തി​രി​ക്കാ​ൻ വ​നം​വ​കു​പ്പ​ധി​കൃ​ത​ർ ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് നാ​ട്ടു​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.