ചെ​ന്തണ്ടി​ൽ അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ്പ​ന വ്യാ​പ​കം: ന​ട​പ​ടി​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ
Tuesday, January 19, 2021 12:20 AM IST
ക​ല്ല​ടി​ക്കോ​ട്: മാ​ച്ചാം​തോ​ട് ചെ​ന്ത​ണ്ട് പാ​റ​മ​ട പ​രി​സ​ര പ്ര​ദേ​ശ​ത്ത് മ​ദ്യ​വി​ൽ​പ്പ​ന വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ. അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടും യാ​തൊ​രു​വി​ധ ന​ട​പ​ടി​യു​ണ്ടാ​വി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ചി​ല ഓ​ട്ടോ​റി​ക്ഷ​ക്കാ​രും വ്യ​ക്തി​ക​ളും പ​ര​സ്യ​മാ​യാ​ണ് മ​ദ്യ​വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത്. ഇ​തി​നു​പു​റ​മേ സം​ഘം ചേ​ർ​ന്ന് വി​ൽ​പ്പ​ന ന​ട​ത്തു​ക​യും ചെ​യ്യു​ന്നു. വ​ഴി​യി​ലി​രു​ന്ന് മ​ദ്യ​പി​ക്കു​ക​യും യാ​ത്ര​ക്കാ​രാ​യ സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മെ​തി​രെ അ​സ​ഭ്യ വ​ർ​ഷം ന​ട​ത്തു​ക​യും ചെ​യ്യു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ്. നേ​ര​ത്തെ ഇ​വി​ടെ മ​ദ്യ​സ​ൽ​ക്കാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന വാ​ക്കേ​റ്റ​ത്തി​ൽ യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചി​രു​ന്നു.
ഒ​ട്ടേ​റെ ത​വ​ണ നാ​ട്ടു​കാ​ർ അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യി​ട്ടും നാ​ളി​തു​വ​രെ​യാ​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല. പാ​റ​മ​ട സെ​ന്‍റ​റി​ൽ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് സാ​മൂ​ഹ്യ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത് അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്ത് നി​ന്ന് ഒ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​പ പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്ന് നാ​ട്ടു​കാ​ർ അ​റി​യി​ച്ചു. ചെ​ന്തു​ണ്ട് ഭാ​ഗ​ത്തെ മ​ദ്യ​വി​ൽ​പ്പ​ന ത​ട​യാ​ൻ സ​ക്കീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ സ​മി​തി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.