കോയന്പത്തൂർ : മാധ്യമ പ്രവർത്തകനെ കൈയ്യേറ്റം ചെയ്തതുമായി ബന്ധപ്പെട്ട് അഞ്ചു ഡിഎംകെ പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തു. കാളിമുത്തു, രവിചന്ദ്രൻ, മണികണ്ഠൻ, ചന്ദ്രശേഖരൻ, ബെഞ്ചമിൻ എന്നിവരാണ് അറസ്റ്റിലായത്.
ജനുവരി പതിനാറാം തിയതി കുറിച്ചിയിൽ ഡിഎംകഐംപിആർഎസ് ഭാരതി പങ്കെടുത്ത മീറ്റിംഗിൽ ചിത്രങ്ങൾ എടുത്തു കൊണ്ടിരുന്ന മാധ്യമ പ്രവർത്തകൻ ചന്ദ്രശേഖറിനെ മർദ്ദിക്കുകയും ഫോണ് തകർക്കുകയും ചെയ്ത സംഭവത്തിലാണ് അഞ്ചു പേരും അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുന്ന മുത്തലിബിനായി അന്വേഷണമാരംഭിച്ചു.
ഐക്യദാർഢ്യം
പാലക്കാട്: കാർഷിക ബില്ലിനെതിരെ ഇന്ത്യയിലെ കർഷകർ മാസങ്ങളായി ഡൽഹിയിൽ നടത്തി വരുന്ന സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് കേരളാ പ്രദേശ് ഗാന്ധിദർശൻ ഹരിതവേദി ജില്ലാ കമ്മിറ്റി പാലക്കാട് കോട്ടമൈതാനത്തെ രക്തസാക്ഷി മണ്ഡപത്തിനു മുന്പിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. കെപിസിസി സെക്രട്ടറി പി.ബാലഗോപാൽ ഉദ്ഘാടനം കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി വി.രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.
കർഷക കോണ്ഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി ഇ.എം.ബാബു.കെ.പി.ജി.ഡി സംസ്ഥാന സെക്രട്ടറി പി.മോഹനകുമാരൻ, എ.ശിവരാമകൃഷ്ണൻ, എം.വി.ആർ.മേനോൻ, എ.ഗോപിനാഥൻ, കെ.വി. പുണ്യകമാരി, എം.എം.തോമസ്സ്, പുല്ല വല്ലി നന്പ്യാർ, വി.ആർ.കുട്ടൻ, പി.പ്രീത, ലക്ഷ്മി പത്മനാഭൻ, എ.രാധാകൃഷ്ണൻ ,പി.വി.സഹദേവൻ, എം.ഗോവിന്ദൻകുട്ടി, എ.ഭാസക്കരൻ, കെ.അജിത, ടി.എൻ.ചന്ദ്രൻ ,യു.മുരളീധരൻ, കെ.വി.വൈശാഖ് എന്നിവർ പ്രസംഗിച്ചു.