വടക്കഞ്ചേരി മേൽപ്പാത നിർമ്മാണം പൂർത്തിയാകുന്നു
Thursday, January 21, 2021 12:11 AM IST
വ​ട​ക്ക​ഞ്ചേ​രി: നി​ർ​മ്മാ​ണ അ​പാ​ക​ത​ക​ളെ തു​ട​ർ​ന്ന് സു​ര​ക്ഷ​യി​ൽ ആ​ശ​ങ്ക​ക​ളു​ണ്ടെ​ങ്കി​ലും അ​ഞ്ച് വ​ർ​ഷ​ത്തോ​ള​മാ​യി തു​ട​രു​ന്ന വ​ട​ക്ക​ഞ്ചേ​രി​യി​ലെ മേ​ൽ​പാ​ത നി​ർ​മ്മാ​ണം ഏ​താ​ണ്ട് പൂ​ർ​ത്തി​യാ​യി. ടാ​റിം​ഗി​നാ​യു​ള്ള മെ​റ്റ​ലിം​ഗ് പ​ണി​ക​ളാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. അ​ടു​ത്ത ദി​വ​സം ത​ന്നെ ടാ​റിം​ഗ് ക​ഴി​ഞ്ഞ് മേ​ൽ​പാ​ത, വാ​ഹ​ന ഗ​താ​ഗ​ത​ത്തി​ന് സ​ജ്ജ​മാ​ക്കും.

2016 ഏ​പ്രി​ൽ മാ​സ​ത്തോ​ടെ നി​ർ​മ്മാ​ണം തു​ട​ങ്ങി​യ​താ​ണ് ര​ണ്ട് കി​ലോ​മീ​റ്റ​റോ​ളം ദൂ​രം വ​രു​ന്ന ഈ ​സ്ലോ​പ്പിം​ഗ് ക​ർ​വ് മേ​ൽ​പാ​ത. റോ​യ​ൽ ജം​ഗ്ഷ​നി​ൽ നി​ന്ന് തു​ട​ങ്ങി തേ​നി​ടു​ക്കി​ലാ​ണ് മേ​ൽ​പാ​ത അ​വ​സാ​നി​ക്കു​ന്ന​തെ​ങ്കി​ലും ഹോ​ട്ട​ൽ ഡ​യാ​ന​ക്ക് സ​മീ​പം കു​റ​ച്ച് ദൂ​രം റോ​ഡ് ലെ​വ​ലാ​ണ്. പി​ന്നീ​ട് കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് ഭാ​ഗ​ത്ത് വീ​ണ്ടും പൊ​ങ്ങി​യാ​ണ് ഫ്ളൈ​ഓ​വ​ർ തേ​നി​ടു​ക്കി​ൽ അ​വ​സാ​നി​ക്കു​ന്ന​ത്. 16 മീ​റ്റ​ർ ഉ​യ​രം വ​രു​ന്ന 28 തൂ​ണു​ക​ളി​ലാ​യാ​ണ് ത​ങ്കം ജം​ഗ്ഷ​നി​ലൂ​ടെ മേ​ൽ​പാ​ത ക​ട​ന്നു പോ​കു​ന്ന​ത്. 400 മീ​റ്റ​ർ ദൂ​ര​വും ഇ​തേ രീ​തി​യി​ലാ​ണ്. ബാ​ക്കി ഭാ​ഗം മ​ണ്ണി​ട്ട് ഉ​യ​ർ​ത്തി.​ഈ ഭാ​ഗ​ത്ത് മാ​ത്രം 30,000 ലോ​ഡ് മ​ണ്ണ് ആ​വ​ശ്യ​മാ​യി വ​ന്നെ​ന്ന് പ​റ​യു​ന്നു. മ​ണ്ണ് കി​ട്ടാ​നി​ല്ലെ​ന്ന് പ​റ​ഞ്ഞ് പ​ല ത​വ​ണ മേ​ൽ​പാ​ത നി​ർ​മാ​ണം നി​ർ​ത്തി​വെ​ച്ചി​രു​ന്നു.

ഒ​ടു​വി​ൽ ഇ​വി​ടെ അ​ടു​ത്ത് ത​ന്നെ​യു​ള്ള ക​രി​ങ്കു​ന്ന​ത്തെ വ​ലി​യ കു​ന്ന് ഇ​ടി​ച്ചാ​ണ് മ​ണ്ണ് എ​ത്തി​ച്ചി​രു​ന്ന​ത്.​മേ​ൽ പാ​ത നി​ർ​മ്മാ​ണ​ത്തി​നി​ടെ 16 മീ​റ്റ​ർ ഉ​യ​രം വ​രു​ന്ന തൂ​ണു​ക​ളി​ലൊ​ന്ന് ത​ക​ർ​ന്ന സം​ഭ​വ​വു​മു​ണ്ടാ​യി. അ​ന്ന് ര​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ​ക്കും പ​രി​ക്കേ​റ്റു. 2016 ഒ​ക്ടോ​ബ​റി​ലാ​യി​രു​ന്നു ഈ ​സം​ഭ​വം. രാ​ത്രി​യാ​ണ് തൂ​ണ് ത​ക​ർ​ന്ന​ത്. ആ​ളു​ക​ൾ കൂ​ടും മു​ന്പെ തൂ​ണ് പൂ​ർ​ണ്ണ​മാ​യും പൊ​ളി​ച്ച് നീ​ക്കി.​ഇ​ത്ത​ര​ത്തി​ൽ മേ​ൽ​പാ​ത നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​കു​ന്പോ​ഴും സു​ര​ക്ഷ​യി​ൽ വ​ലി​യ ആ​ശ​ങ്ക ജ​ന​ങ്ങ​ൾ​ക്കു​ണ്ട്. വി​ദ​ഗ്ധ സ​മി​തി​യു​ടെ ബ​ല പ​രി​ശോ​ധ​ന​ക്കു ശേ​ഷം മാ​ത്ര​മെ മേ​ൽ​പാ​ത​യി​ലൂ​ടെ വാ​ഹ​നം ക​ട​ത്തി​വി​ടാ​വു എ​ന്നാ​ണ് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.​റോ​ഡ് നി​ർ​മ്മാ​ണ​ത്തി​ന്‍റെ 90 ശ​ത​മാ​നം പൂ​ർ​ത്തി​യാ​ക്കി​യാ​ൽ ടോ​ൾ പി​രി​ക്കാ​ൻ ദേ​ശീ​യ പാ​ത അ​തോ​റി​റ്റി അ​നു​മ​തി ന​ൽ​കും.

അ​തി​നാ​ൽ ഏ​ത് വി​ധേ​ന​യും ഒ​രു തു​ര​ങ്ക പാ​ത​യെ​ങ്കി​ലും തു​റ​ന്ന് ടോ​ൾ പി​രി​ക്കാ​നാ​കും ക​രാ​ർ ക​ന്പ​നി നീ​ക്കം ന​ട​ത്തു​ക. പ​ട്ടി​ക്കാ​ട് വ​ലി​യ അ​ണ്ട​ർ​പാ​സി​ന്‍റെ പ​ണി ന​ട​ത്താ​നു​ണ്ട്.