പാലക്കാട:് ജില്ലയിൽ ഇന്നലെ 240 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സന്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 89 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 146 പേർ, ഇതര സംസ്ഥാനത്ത് നിന്നു വന്ന ഒരാൾ, 4 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും. 123 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.
രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് സ്വദേശികൾ 30 പേർ, ഷൊർണൂർ സ്വദേശികൾ 19 പേർ, പട്ടാന്പി സ്വദേശികൾ 13 പേർ, ഒറ്റപ്പാലം സ്വദേശികൾ 12 പേർ, അയിലൂർ സ്വദേശികൾ 9 പേർ, ചളവറ, കരിന്പ സ്വദേശികൾ 8 പേർ വീതം, കിഴക്കഞ്ചേരി സ്വദേശികൾ 7 പേർ, അന്പലപ്പാറ, മണ്ണാർക്കാട്, കൊടുവായൂർ സ്വദേശികൾ 6 പേർ വീതം, ഓങ്ങല്ലൂർ, ലക്കിടി പേരൂർ സ്വദേശികൾ 5 പേർ വീതം, കാവശ്ശേരി, പുതുശ്ശേരി, ചിറ്റൂർ തത്തമംഗലം നഗരസഭ, ശ്രീകൃഷ്ണപുരം, തച്ചനാട്ടുകര, കണ്ണന്പ്ര, മാത്തൂർ, ആലത്തൂർ, വിളയൂർ, മുണ്ടൂർ സ്വദേശികൾ 4 പേർ വീതം, ഷോളയൂർ, കൊപ്പം സ്വദേശികൾ 3 പേർ വീതം, വടവന്നൂർ, തേങ്കുറിശ്ശി, കണ്ണാടി, കുലുക്കല്ലൂർ, തൃത്താല, കപ്പൂർ, പുതുക്കോട്, ആനക്കര, തച്ചന്പാറ, നല്ലേപ്പിള്ളി, തൃക്കടീരി, കരിന്പുഴ, വടക്കഞ്ചേരി, പരുതൂർ, വണ്ടാഴി, പുതൂർ, പട്ടിത്തറ സ്വദേശികൾ 2 പേർ വീതം, കോങ്ങാട്, പല്ലശ്ശന, വടകരപ്പതി, മരുതറോഡ്, തരൂർ, വാണിയംകുളം, നെ·ാറ, കൊഴിഞ്ഞാന്പാറ, കേരളശ്ശേരി, പെരിങ്ങോട്ടുകുറിശ്ശി, കൊല്ലംകോട്, പിരായിരി, അലനല്ലൂർ, പൊൽപ്പുള്ളി, നെല്ലായ, കുമരംപുത്തൂർ, മലന്പുഴ, കൊടുന്പ്, അകത്തേത്തറ, കുത്തനൂർ, വല്ലപ്പുഴ, കോട്ടോപ്പാടം, പറളി, അഗളി, കടന്പഴിപ്പുറം, മുതുതല സ്വദേശികൾ ഒരാൾ വീതം.
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 4341 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം കൊല്ലം, വയനാട് ജില്ലകളിലും, രണ്ടുപേർ വീതം കോട്ടയം, ഇടുക്കി ജില്ലകളിലും മൂന്ന് പേർ വീതം ആലപ്പുഴ, കാസർകോട്, 5 പേർ തിരുവനന്തപുരം, 20 പേർ കോഴിക്കോട്, 38 പേർ തൃശ്ശൂർ, 42 പേർ എറണാകുളം ജില്ലകളിലും, 123 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.
സേലത്ത് സ്കൂൾ വിദ്യാർഥിയ്ക്ക് കോവിഡ്
കോയന്പത്തൂർ: സേലത്ത് സ്കൂൾ വിദ്യാർത്ഥിക്ക് കോവിഡ് സ്ഥിരീകരിച്ചു. സേലം പെത്തപ്പനായ്ക്കൻ പാളയം പെരിയ കൃഷ്ണപുരം മോഡൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച്ച മുതൽ വിദ്യാർത്ഥി സ്കൂളിൽ പോയിരുന്നു. പനിയും, ജലദോഷവും അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് റിസൾട്ട് വന്നത്. ഇതേ തുടർന്ന് വിദ്യാർത്ഥിയെ ഐസോലേഷനിലാക്കി. വിദ്യാർത്ഥിയുമായി ഇടപഴകിയ സഹപാഠികളെ നിരീക്ഷണത്തിലാക്കി. ക്ലാസ് മുറി ശുചീകരണ നടപടികൾ ആരംഭിച്ചു. രോഗബാധ കണ്ടെത്തിയതിനെ തുടർന്ന് സ്കൂൾ താൽക്കാലികമായി അടച്ചിട്ടു.