കി​ഴ​ക്ക​ൻ അ​തി​ർ​ത്തി പാ​ത​ക​ളി​ൽ നി​രീ​ക്ഷ​ണ ക്യാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു
Sunday, January 24, 2021 12:20 AM IST
ചി​റ്റൂ​ർ: താ​ലൂ​ക്കി​ന്‍റെ കി​ഴ​ക്ക​ൻ അ​തി​ർ​ത്തി​ക​ളി​ൽ നി​രീ​ക്ഷ​ണ ക്യാ​മ​റ​ക​ൾ സ്ഥാ​പി​ക്ക​ൽ ആ​രം​ഭി​ച്ചു. ജി​ല്ലാ പോ​ലി​സ് അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക്യാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്. വേ​ല​ന്താ​വ​ളം, ന​ടു​പ്പു​ണി, ഗോ​പാ​ല​പു​രം, മീ​നാ​ക്ഷി​പു​രം, ഗോ​വി​ന്ദാ​പു​രം എ​ന്നീ അ​ന്ത​ർ സം​സ്ഥാ​ന പാ​ത​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ക്യാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്. മീ​നാ​ക്ഷി പു​രം ക​ന്നി​മാ​രി പ​ള്ളി​മൊ​ക്കി​ൽ ക്യാ​മ​റ സ്ഥാ​പി​ച്ചു ക​ഴി​ഞ്ഞു. മു​ഴു​വ​ൻ ക്യാ​മ​റ​ക​ളും സ്ഥാ​പി​ച്ചു ക​ഴി​ഞ്ഞാ​ൽ അ​ടു​ത്ത മാ​സം പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കും.

സ്ഥ​ല​ത്ത് അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യ ശേ​ഷം ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ര​ക്ഷ​പ്പെ​ടു​ന്ന​ത് ത​ട​യാ​നും ക​ള്ള​ക്ക​ട​ത്ത് വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി​യാ​ൽ ഇ​വ​ർ എ​ത്തി വ​ഴി​ക​ൾ ക​ണ്ടു പി​ടി​ക്കു​ന്ന​തു​ൾ​പ്പെ​ടെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യാ​ണ് നി​രീ​ക്ഷ​ണ ക്യാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​ത്. പോ​ലി​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​ന്ന​തോ​ടെ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും സ്പി​രി​റ്റ്, ക​ഞ്ചാ​വ് ഉ​ൾ​പ്പെ​ടെ ക​ള്ള​ക്ക​ട​ത്തു​മാ​യി വ​ന്നി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ഇ​നി ഇ​തു​വ​ഴി പ്ര​വേ​ശി​ച്ചാ​ൽ ക്യാ​മ​റ​ക്ക​ണ്ണി​ല​ക​പ്പെ​ടു​മെ​ന്നാ​ണ് പോ​ലീ​സ് ന​ല്കു​ന്ന വി​ശ​ദീ​ക​ര​ണം.