ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ശു​ചി​ത്വ പ​ദ​വി പ്ര​ഖ്യാ​പ​നം ഇന്ന്
Wednesday, February 24, 2021 12:23 AM IST
പാലക്കാട്: സം​സ്ഥാ​ന​ത്തെ 250 ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ശു​ചി​ത്വ പ​ദ​വി പ്ര​ഖ്യാ​പ​നം ഇന്ന് ​ഉ​ച്ച​യ്ക്ക് മൂ​ന്നി​ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് മ​ന്ത്രി എം.​സി.​മൊ​യ്തീ​ൻ നി​ർ​വ്വ​ഹി​ക്കും. ജി​ല്ല​യി​ൽ മൂ​ന്നാം ഘ​ട്ട​ത്തി​ൽ 18 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും (നെ​ല്ലാ​യ, പ​റ​ളി, പൊ​ൽ​പ്പു​ള്ളി, പെ​രു​മാ​ട്ടി, എ​ല​പ്പു​ള്ളി, കൊ​ഴി​ഞ്ഞാ​ന്പാ​റ, തി​രു​മി​റ്റ​ക്കോ​ട്, നാ​ഗ​ല​ശ്ശേ​രി, ആ​ന​ക്ക​ര, പെ​രു​വെ​ന്പ്, മു​ത​ല​മ​ട, തെ​ങ്ക​ര, കു​മ​രം​പു​ത്തൂ​ർ, ത​ച്ച​ന്പാ​റ, കൊ​പ്പം, വി​ള​യൂ​ർ, പു​തു​ക്കോ​ട്, കു​ഴ​ൽ​മ​ന്ദം) ഒ​രു ന​ഗ​ര​സ​ഭ​യ്ക്കും (മ​ണ്ണാ​ർ​ക്കാ​ട്) ഒ​രു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​മാ​ണ് (തൃ​ത്താ​ല) ശു​ചി​ത്വ​പ​ദ​വി കൈ​വ​രി​ച്ച​ത്. അ​ത​ത് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ൽ സാ​ക്ഷ്യ​പ​ത്ര​വും പു​ര​സ്കാ​ര​വും മ​ന്ത്രി​മാ​ർ, എം.​പി.​മാ​ർ, എം.​എ​ൽ.​എ മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ​മ്മാ​നി​ക്കു​മെ​ന്ന് ഹ​രി​ത​കേ​ര​ളം മി​ഷ​ൻ ജി​ല്ലാ കോ​ഡി​നേ​റ്റ​ർ അ​റി​യി​ച്ചു.