നി​റ​യു​ടെ കൊ​യ്ത്തുയ​ന്ത്ര​ങ്ങ​ൾ നാ​ലാംവ​ർ​ഷ​വും വ​യ​ലു​ക​ളി​ലേ​ക്ക്
Wednesday, February 24, 2021 12:24 AM IST
ആ​ല​ത്തൂ​ർ: നെ​ൽ ക​ർ​ഷ​ക​ർ​ക്ക് കൊ​യ്ത്തി​ന് കൈ​ത്താ​ങ്ങാ​യി നി​റ​യു​ടെ കൊ​യ്ത്ത് യ​ന്ത്ര​ങ്ങ​ൾ ഇ​ത്ത​വ​ണ​യും വ​യ​ലു​ക​ളി​ലേ​ക്ക്. അ​ന്യ​സം​സ്ഥാ​ന കൊ​യ്ത്ത് വ​ണ്ടി​ക​ൾ ക​ർ​ഷ​ക​രി​ൽ നി​ന്നും കൂ​ടി​യ നി​ര​ക്ക് വാ​ട​ക​യാ​യി വാ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ഇ​തി​ലൂ​ടെ സാ​ധി​ക്കു​ന്നു.
കെ.​ഡി പ്ര​സേ​ന​ൻ എം​എ​ൽ​എ​യു​ടെ നി​യോ​ജ​ക മ​ണ്ഡ​ലം സ​മ​ഗ്ര കാ​ർ​ഷി​ക വി​ക​സ​ന പ​ദ്ധ​തി നി​റ​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് കൊ​യ്ത്തി​നൊ​രു കൈ​ത്താ​ങ്ങ് പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്.
ഇ​ത്ത​വ​ണ യ​ന്ത്ര​ങ്ങ​ൾ ട​യ​ർ വ​ണ്ടി മ​ണി​ക്കൂ​റി​ന് 1500 രൂ​പ നി​ര​ക്കി​ലും ക്ലാ​സ്‌​സ് ആ​ന്‍റ് ക​ർ​ത്താ​ർ വ​ണ്ടി​ക​ൾ മ​ണി​ക്കൂ​റി​ന് 2300 രൂ​പ നി​ര​ക്കി​ലും ക​ർ​ഷ​ക​ർ​ക്ക് ല​ഭ്യ​മാ​ക്കും. സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ൾ ട​യ​ർ വ​ണ്ടി​ക​ൾ​ക്ക് 2000 രൂ​പ​യും ക്ലാ​സ്‌​സ് ആ​ന്‍റ് ക​ർ​ത്താ​ർ വ​ണ്ടി​ക​ൾ​ക്ക് 2800 രൂ​പ​യും വാ​ങ്ങു​ന്നി​ട​ത്ത് കു​റ​ഞ്ഞ നി​ര​ക്കി​ൽ നി​റ ല​ഭ്യ​മാ​ക്കു​ന്ന യ​ന്ത്ര​ങ്ങ​ൾ ക​ർ​ഷ​ക​ർ​ക്ക് ഏ​റെ സ​ഹാ​യ​ക​ര​മാ​വും.