കോ​വി​ഡ് രോ​ഗി​ക​ൾ കു​റ​ഞ്ഞു
Wednesday, February 24, 2021 12:24 AM IST
കോയന്പത്തൂർ : ത​മി​ഴ് നാ​ട്ടി​ൽ കൊ​റോ​ണ ബാ​ധി​ത​രു​ടെ എ​ണ്ണം 0.48 ശ​ത​മാ​ന​ത്തി​ലും താ​ഴെ​യാ​യി കു​റ​ഞ്ഞ​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് സെ​ക്ര​ട്ട​റി ഡോ.​രാ​ധാ​കൃ​ഷ്ണ​ൻ. ഏ​താ​നും ആ​ഴ്ച്ച​ക​ളാ​യി കൊ​റോ​ണ 450ലും ​താ​ഴെ​യാ​യി കു​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. ചെ​ന്നൈ, കോ​യ​ന്പ​ത്തൂ​ർ, ചെ​ങ്ക​ൽ​പേ​ട്ട് ജി​ല്ല​ക​ളി​ൽ ഒ​രു കു​ടും​ബ​ത്തി​ലു​ള്ള​വ​ർ​ക്ക് ഒ​രേ സ​മ​യ​ത്തി​ൽ കൊ​റോ​ണ സ്ഥി​രി​ക​രി​ക്കു​ന്ന​ത് അ​ധി​ക​മാ​യി ക​ണ്ടു​വ​രു​ന്നു​ണ്ട്. ത​മി​ഴ്നാ​ട്ടി​ൽ ഫെ​യ്സ് മാ​സ്ക് ധ​രി​ക്ക​ൽ, കൈ ​ക​ഴു​ക​ൽ, സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്ക​ൽ ശീ​ല​ങ്ങ​ൾ തു​ട​ർ​ന്നു പാ​ലി​ച്ചാ​ൽ മാ​ത്ര​മേ കൊ​റോ​ണ​യി​ൽ നി​ന്നും പൂ​ർ​ണ​മാ​യും മു​ക്തി നേ​ടാ​ൻ സാ​ധി​ക്കു​ള്ളുവെ​ന്നും ഇ​ല്ലെ​ങ്കി​ൽ മ​ഹാ​രാ​ഷ്ട്ര​യി​ലെ ഗ​തി​യാ​വും ത​മി​ഴ്നാ​ടി​നെ​ന്നും പ​റ​ഞ്ഞു.

പുനരുദ്ധാരണത്തിനു ഭ​ര​ണാ​നു​മ​തി

പാ​ല​ക്കാ​ട് : ത​രൂ​ർ മ​ണ്ഡ​ല​ത്തി​ൽ കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ ത​ക​ർ​ന്ന റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​യി ദു​ര​ന്ത​നി​വാ​ര​ണ വ​കു​പ്പി​ൽ നി​ന്നും 1.80 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു. വ​ട​ക്ക​ഞ്ചേ​രി, ക​ണ്ണ​ന്പ്ര, പു​തു​ക്കോ​ട്, ത​രൂ​ർ, കാ​വ​ശ്ശേ​രി, കു​ത്ത​ന്നൂ​ർ, പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി, കോ​ട്ടാ​യി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​നാ​യാ​ണ് തു​ക അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.