വടക്കഞ്ചേരി: ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വള്ളിയോട്, മിനി ഇൻഡസ്ട്രിസ്, വലിയകുളം, പൂക്കാട്, മംഗലം വില്ലേജ്, കണ്ടൻകാളിപൊറ്റ, നെല്ലിയാംപാടം, പരുവാശ്ശേരിരി, ചെക്കിനി, പന്നിയങ്കര ട്രാൻസ്ഫോർമർ പരിധി, ചക്കുണ്ട്, പൊത്താപ്പാറ, പല്ലാറോഡ്, കാളാംകുളം, ശ്രീരാമ, പ്രധാനി ഭാഗങ്ങളിൽ പൂർണമായും വൈദ്യുതി മുടങ്ങും. വടക്കഞ്ചേരി ടൗണ്‍ , മംഗലം പാലം, കൊന്നഞ്ചേരി, അണക്കപ്പാറ ഭാഗത്ത് വൈദ്യുതി, പട്ടിക്കാട്,നെന്മാറ സബ് സ്റ്റേഷനിൽ നിന്ന് എത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
ഇഎസ്എ: സർവകക്ഷി യോഗം ഇന്ന്
മംഗലംഡാം: വണ്ടാഴി പഞ്ചായത്തിലെ മലയോര മേഖലയായ 13,14 വാർഡുകൾ ഉൾപ്പെടുന്ന ജനവാസ മേഖലകൾ പരിസ്ഥിതി ലോലമാക്കി മാറ്റാനുള്ള നീക്കത്തിനെതിരെയുള്ള പ്രക്ഷോഭ പരിപാടികൾക്കായി എംഎൽഎ കെ.ഡി. പ്രസേനന്റെ നേതൃത്വത്തിൽ ഇന്ന് പൊൻകണ്ടത്ത് സർവ്വകക്ഷി യോഗം നടക്കും. രാവിലെ 11ന് പൊൻകണ്ടം സെന്റ് ജോസഫ് പള്ളി ഹാളിലാണ് യോഗം നടക്കുകയെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ.രമേഷ് അറിയിച്ചു.