ക​ടും​ബ സ​ഹാ​യ ഫ​ണ്ട് കൈ​മാ​റി
Thursday, February 25, 2021 12:00 AM IST
നെന്മാ​റ: കേ​ര​ളാ പ്ര​വാ​സി സം​ഘം സൗ​ദി​യി​ൽ അ​ന്ത​രി​ച്ച നെ​മ്മാ​റ, വി​ത്ത​ന​ശ്ശേ​രി സ്വ​ദേ​ശി അ​ബ്ദു​ൾ​റ​സാ​ക്കി​ന്‍റെ കു​ടും​ബ സ​ഹാ​യ ഫ​ണ്ട്. എം. ​എ​ൽ. എ, ​കെ ബാ​ബു അ​ബ്ദു​ൾ റ​സാ​ക്കി​ന്‍റെ കു​ടും​ബ​ത്തി​നു കൈ​മാ​റി. ദ​മാം ന​വോ​ദ​യ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ റാ​ക്ക, പോ​ർ​ട്ട് ഏ​രി​യ അം​ഗ​മാ​യി​രു​ന്നു സൗ​ദി​യി​ൽ അ​ന്ത​രി​ച്ച അ​ബ്ദു​ൾ റ​സാ​ക്ക്. കൊ​ല്ല​ങ്കോ​ട് പ്ര​സി​ഡ​ന്‍റ് ജ​യ്ലാ​ലു​ദ്ദീ​ൻ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ്‌​ സ​മ്മേ​ള​നം

പു​തു​പ്പ​രി​യാ​രം: കൊ​യ്ത്ത് യ​ന്ത്ര​ത്തി​ന്‍റെ വാ​ട​ക 2400രൂ​പ​യി​ൽ ഏ​കീ​ക​രി​ക്കണ​മെ​ന്നും നെ​ല്ല് സം​ഭ​രി​ക്കാ​ൻ പാ​ഡി​ക്കോ ത​യ്യാ​റാ​ക​ണ​മെ​ന്നും സ​മ​ര പ​രി​പാ​ടി​ക​ൾ​ക്ക് ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ്‌​ നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​കെ അ​ന​ന്ത​കൃ​ഷ്ണ​ൻ പു​തു​പ്പ​രി​യാ​രം മ​ണ്ഡ​ലം ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ്‌​ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ല​ന്പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ.​സി സി​ദ്ധാ​ർ​ത്ഥ​ന്‌ അധ്യക്ഷത വഹിച്ചു.

വി​ല​വ​ർ​ധന​വ് പിൻവലിക്കണം

പാ​ല​ക്കാ​ട്: പെ​ട്രോ​ൾ പാ​ച​ക​വാ​ത​ക വി​ല വ​ർ​ധ​ന​വിൽ പൊ​റു​തി​മു​ട്ടു​ന്ന ജ​ന​ങ്ങ​ളോ​ട് കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ നീ​തി കാ​ണി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് (പി​ജെ ജോ​സ​ഫ്) പാ​ല​ക്കാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു . പാ​ർ​ട്ടി പാ​ല​ക്കാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്ര​ജീ​ഷ് പ്ലാ​ക്ക​ൽ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​സ​ജീ​ഷ് അ​ധ്യ​ക്ഷ​നാ​യി. പി.​കെ മാ​ധ​വ വാ​ര്യ​ർ, എ​ൻ.​പി ചാ​ക്കോ, ടി.​എം മാ​ത്യു, രാ​ജ​ൻ വ​ർ​ഗീ​സ് പ്രസംഗിച്ചു.