ന്യാ​യ​മാ​യ സ​മ​ര​ങ്ങ​ൾ​ക്കുനേ​രെ ക​ണ്ണ​ട​യ്ക്കാ​ൻ അ​ധി​ക​നാ​ൾ സ​ർ​ക്കാ​രി​നാ​വി​ല്ല : ഡോ.​പി.​സ​രി​ൻ
Thursday, February 25, 2021 12:00 AM IST
പാ​ല​ക്കാ​ട് : സ​മ​ര​ങ്ങ​ൾ​ക്ക് നേ​രെ അ​ന്ധ​ത ന​ടി​ക്കാ​ൻ അ​ധി​ക​നാ​ൾ സ​ർ​ക്കാ​രി​ന് സാ​ധി​ക്കി​ല്ല എ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ്‌​ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡോ.​പി.​സ​രി​ൻ.

പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ചും സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ സ​മ​രം ചെ​യ്യു​ന്ന പി​എ​സ്‌​സി ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചും പാ​ല​ക്കാ​ട് പി​എ​സ്‌​സി ഓ​ഫീ​സി​നു മു​ന്നി​ൽ ക​ഐ​സ്യു പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ പ്ര​തീ​കാ​ത്മ​ക പി​എ​സ്‌​സി സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കെ എസ് യു പാ​ല​ക്കാ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​ജ​യ​ഘോ​ഷ് അ​ധ്യ​ക്ഷ​നാ​യി.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ്‌​ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നോ​ദ് ചെ​റാ​ട്, എ​ൻ​എ​സ​യു​ഐ അ​ഖി​ലേ​ന്ത്യാ സോ​ഷ്യ​ൽ മീ​ഡി​യ കോ​ർ​ഡി​നേ​റ്റ​ർ അ​രു​ണ്‍ ശ​ങ്ക​ർ പ്ലാ​ക്കാ​ട്ട്, കെ എസ് യു
ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഗൗ​ജ വി​ജ​യ​കു​മാ​ര​ൻ, ക​ഐ​സ്യു പാ​ല​ക്കാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി അ​ജാ​സ് കു​ഴ​ൽ​മ​ന്ദം, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ പ്രി​ൻ​സ് ആ​ന​ന്ദ്, നി​ഖി​ൽ ക​ണ്ണാ​ടി, ആ​സി​ഫ് കാ​പ്പി​ൽ, ആ​ദ​ർ​ശ് മു​ക്ക​ട, ഇ​ന്ദി​രാ പ്രി​യ​ദ​ർ​ശി​നി ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ സ്മി​ജ രാ​ജ​ൻ നേ​തൃ​ത്വം ന​ൽ​കി.