ഇ​എ​സ്‌​ഇസെ​ഡ് : ജ​ന​വാ​സമേ​ഖ​ല​യെ ഒ​ഴി​വാ​ക്കാ​ൻ പ്ര​തി​ഷേ​ധ റാ​ലി
Friday, February 26, 2021 12:17 AM IST
നെന്മാ​റ : പ​റ​ന്പി​ക്കു​ളം ക​ടു​വാ സ​ങ്കേ​ത​ത്തി​ന്‍റെ ഇ​ക്കോ സെ​ൻ​സി​റ്റീ​വ് സോ​ണ്‍ വി​ജ്ഞാ​പ​ന​ത്തി​ൽ നി​ന്നും ജ​ന​വാ​സ മേ​ഖ​ല​യെ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വോ​യി​സ് ഓ​ഫ് ക​യ​റാ​ടി​യും ഫ്ര​ണ്ട്സ് കൂ​ട്ടാ​യ്മ​യും ചേ​ർ​ന്ന് ക​യ​റാ​ടി​യി​ൽ നി​ന്ന് അ​ടി​പ്പെ​ര​ണ്ട​യി​ലേ​ക്ക് റാ​ലി ന​ട​ത്തി. ക​യ​റാ​ടി​യി​ൽ നി​ന്ന് വൈ​കീ​ട്ട് 5.30ന് ​ആ​രം​ഭി​ച്ച റാ​ലി അ​ടി​പ്പെ​ര​ണ്ട​യി​ൽ സ​മാ​പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഗോ​പി​ക ഷി​ജു ഉ​ദ്ഘാ​ഘാ​ട​നം ചെ​യ്തു. അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ്.​വി​നോ​ദ്, മു​ഹ​മ്മ​ദ് കു​ട്ടി, വോ​യി​സ് ഓ​ഫ് ക​യ​റാ​ടി പ്ര​സി​ഡ​ന്‍റ് പ്ര​തി​പ്, ശ്യാം ​സു​ന്ദ​ർ ഭൂ​സം​ര​ക്ഷ്ഷ​ണ സ​മി​തി ക​ണ്‍​വീ​ന​ർ അ​ബ്ബാ​സ് ഒ​റ​വ​ൻ​ചി​റ, രാ​ഹു​ൽ, വി​വി​ധ രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് സ​ജി​ത്, അ​ബ്ദു​ൾ ജ​ലീ​ൽ, കെ.​ജി എ​ൽ​ദോ, എം.​ഷാ​ജ​ഹാ​ൻ, വ്യ​പാ​രി പ്ര​തി​നി​ധി ഹു​സൈ​ൻ മു​ബാ​റ​ക്ക് അ​ബ്ദു​ൾ വ​ഹാ​ബ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.