തോ​ല​ന്നൂ​ർ ഗ​വ. കോ​ളജി​നു 14 ഏ​ക്ക​ർ ഭൂ​മി കൈ​മാ​റി: മ​ന്ത്രി എ.കെ.ബാ​ല​ൻ
Friday, February 26, 2021 12:18 AM IST
പാ​ല​ക്കാ​ട് : ഏ​റെ നാ​ള​ത്തെ കാ​ത്തി​രി​പ്പി​നു ശേ​ഷം തോ​ല​ന്നൂ​ർ ഗ​വ. ആ​ർ​ട്സ് ആൻഡ് സ​യ​ൻ​സ് കോ​ളേ​ജി​ന് സ്വ​ന്ത​മാ​യ കെ​ട്ടി​ടം യാ​ഥാ​ർ​ത്ഥ്യ​മാ​വു​ന്നു.
14 ഏ​ക്ക​ർ ഭൂ​മി കോ​ളേ​ജി​നാ​യി റ​വ​ന്യൂ വ​കു​പ്പ് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കൈ​മാ​റി​യ​താ​യി മ​ന്ത്രി എ ​കെ ബാ​ല​ൻ അ​റി​യി​ച്ചു.
ത​രൂ​ർ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ കു​ത്ത​ന്നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലു​ള്ള മു​പ്പു​ഴ​യി​ലാ​ണ് കോ​ളേ​ജി​നാ​യി ഭൂ​മി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​സ്റ്റ​ർ പ്ലാ​ൻ ത​യ്യാ​റാ​ക്കു​ന്ന​തി​ന് പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ടം വി​ഭാ​ഗ​ത്തി​ന് നി​ർ​ദ്ദേ​ശം ന​ൽ​കി​ക്ക​ഴി​ഞ്ഞു. ആ​ദ്യ​ഘ​ട്ട​മാ​യി 10 കോ​ടി വ​ക​യി​രു​ത്തി കോ​ളേ​ജി​ന്‍റെ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ബ്ലോ​ക്ക് നി​ർ​മി​ക്കും.
സ്വ​ന്ത​മാ​യി കെ​ട്ടി​ടം ഇ​ല്ലാ​തി​രു​ന്ന കോ​ളേ​ജ് തോ​ല​ന്നൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ബ്ലോ​ക്കി​ലാ​ണ് താ​ത്കാ​ലി​ക​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​ത്.

ബി.​എ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ, ബി.​എ​സ്.​സി ജോ​ഗ്ര​ഫി, ബി.​കോം എ​ന്നീ മൂ​ന്നു ബി​രു​ദ കോ​ഴ്സു​ക​ളും പി.​ജി കോ​ഴ്സാ​യി എം.​എ​സ്.​സി ജോ​ഗ്ര​ഫി​യു​മാ​ണ് നി​ല​വി​ൽ കോ​ളേ​ജി​ൽ ഉ​ള്ള​ത്.

ജി​ല്ല​ക്ക​ക​ത്തു​നി​ന്നും പു​റ​ത്തു​നി​ന്നു​മാ​യി ഏ​ക​ദേ​ശം 260 ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ ഇ​വി​ടെ പ​ഠി​ക്കു​ന്നു​ണ്ട്. വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കു​ന്ന കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ കോ​ളേ​ജ് എ​ന്ന പ്ര​ത്യേ​ക​ത​യും കോ​ളേ​ജി​നു​ണ്ട്. കേ​ര​ള​ത്തി​ലാ​ദ്യ​മാ​യി മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച് കോ​ളേ​ജി​ലെ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ഹെ​ൽ​ത്ത് കാ​ർ​ഡും ന​ൽ​കി​യി​ട്ടു​ണ്ട്.