പരാതികളിൽ തീർപ്പില്ല: ബ​സു​ട​മ​കളുടെ രാ​പ​ക​ൽ സ​മ​രത്തിനു തുടക്കം
Friday, February 26, 2021 12:18 AM IST
പാ​ല​ക്കാ​ട്: പൊ​തു​ഗ​താ​ഗ​ത​ത്തി​ന് സീ​സ​ൽ സ​ബ്സി​ഡി അ​നു​വ​ദി​ക്കു​ക, സ്ക്രാ​പ് പോ​ളി​സി​യി​ൽ ബ​സുട​മ​ക​ളു​ടെ പ്രാ​യം 20 വ​ർ​ഷം ആ​ക്കു​ക, ബ​സ്‌​സു​ക​ളു​ടെ എ​ല്ലാ വി​ധ നി​കു​തി​ക​ളും ഒ​ഴി​വാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്റ്റേ​ഡി​യം ബ​സ്റ്റാ​ന്‍റ് പ​രി​സ​ര​ത്ത് രാ​പ​ക​ൽ സ​മ​രം ആ​രം​ഭി​ച്ചു. കേ​ര​ള മോ​ട്ടോ​ർ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ എം.​എ​സ്.​സ്ക​റി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ൾ കേ​ര​ള ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​കെ.​മൂ​സ അ​ധ്യ​ക്ഷ​നാ​യി.​

വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ഭാ​ര​വാ​ഹി ജോ​ബി.​വി.​ചു​ങ്ക​ത്ത്, എ​ൻ.​വി​ദ്യാ​ധ​ര​ൻ,നൗ​ഷാ​ദ് ആ​റ്റു​പ​റ​ന്പ​ത്ത്, ര​വീ​ന്ദ്ര​നാ​ഥ്, ജ​യ​പാ​ല​ൻ, ന​സീ​ർ ക​ള്ളി​ക്കാ​ട്, പ്ര​ദീ​പ് കു​മാ​ർ,എം.​ഗോ​കു​ൽ​ദാ​സ്, എ​സ്.​ദാ​വൂ​ദ്, വി.​മ​നോ​ജ്, എ​സ്.​ബി.​രാ​ജു, എ.​എ​സ്.​ബേ​ബി, ആ​ർ.​മ​ണി​ക​ണ്ഠ​ൻ, സി.​സു​ധാ​ക​ര​ൻ, സു​നി​ൽ റ​ഹ്മാ​ൻ, മു​ഹ​മ്മ​ദാ​ലി, മോ​ഹ​ൻ പ​ട്ടാ​ന്പി, ആ​ർ.​കൃ​ഷ്ണ​ൻ, തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. നാ​ളെ ന​ട​ക്കു​ന്ന സ​മ​രം പാ​ല​ക്കാ​ട് എം​പി വി.​കെ.​ശ്രീ​ക​ണ്ഠ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ജോ​യ് ചെ​ട്ടി​ശ്ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും ടി.​ഗോ​പി​നാ​ഥ​ൻ, തു​ട​ങ്ങി നേ​താ​ക്ക​ൾ പ്ര​സം​ഗി​ക്കും.