ജി​ല്ല​യി​ൽ ര​ണ്ട് പ്രാ​ദേ​ശി​ക അ​വ​ധി
Friday, February 26, 2021 12:20 AM IST
പാ​ല​ക്കാ​ട് : ചി​ന​ക്ക​ത്തൂ​ർ പൂ​രം പ്ര​മാ​ണി​ച്ച് ഒ​റ്റ​പ്പാ​ലം താ​ലൂ​ക്കി​ലെ ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭാ പ​രി​ധി​ലെ​യും ലെ​ക്കി​ടി പേ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ​യും, മ​ണ്ണാ​ർ​ക്കാ​ട് പൂ​രം പ്ര​മാ​ണി​ച്ച് മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ലെ​യും എ​ല്ലാ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും 27 ന് ​അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. മ​ണ​പ്പു​ള്ളി​ക്കാ​വ് വേ​ല​യോ​ട​നു​ബ​ന്ധി​ച്ച് മാ​ർ​ച്ച് നാ​ലി​ന് പാ​ല​ക്കാ​ട് താ​ലൂ​ക്ക് പ​രി​ധി​യി​ലു​ള്ള എ​ല്ലാ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പ്രാ​ദേ​ശി​ക അ​വ​ധി​യാ​യി​രി​ക്കും. മു​ൻ നി​ശ്ച​യ​പ്ര​കാ​ര​മു​ള്ള പൊ​തു പ​രീ​ക്ഷ​ക​ൾ​ക്ക് ഈ ​പ്രാ​ദേ​ശി​ക അ​വ​ധി​ക​ൾ ബാ​ധ​ക​മാ​യി​രി​ക്കി​ല്ലെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.