ഭ​ക്ഷ്യ,വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രോ​ഗ്യവ​കു​പ്പ് റെയ്്ഡ്
Saturday, February 27, 2021 1:09 AM IST
അ​ഗ​ളി:​പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ട്ട​പ്പാ​ടി​യി​ലെ ഭ​ക്ഷ്യ​വ​സ്തു​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ആ​രോ​ഗ്യ വ​കു​പ്പ് ശു​ചി​ത്വ പ​രി​ശോ​ധ​ന ഉൗ​ർ​ജി​ത​മാ​ക്കി.
അ​ഗ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ​ക​ൽ​ക്ക​ണ്ടി, ക​ക്കു​പ്പ​ടി, പാ​ക്കു​ളം ,താ​വ​ളം, പ്ര​ദേ​ശ​ങ്ങ​ളി​ലെ ഹോ​ട്ട​ലു​ക​ളി​ലും, ബേ​ക്ക​റി, കൂ​ൾ​ബാ​ർ മ​റ്റു വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും അ​ഗ​ളി സാ​മൂ​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ബാ​ല​മു​കു​ന്ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ ​ഹ​രി​ശോ​ധ​ന ന​ട​ത്തി.
പ​രി​ശോ​ധ​ന​യി​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നു​മ​തി​പ​ത്ര​മി​ല്ലാ​തെ​യും,വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ലും പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഏ​ഴ് ദി​വ​സ​ത്തി​നു​ള്ളി​ൽ ന്യൂ​ന​ത​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ൽ​കി, ഉ​പ​യോ​ഗ​പ​രി​ധി ക​ഴി​ഞ്ഞ​തും പ​ഴ​കി​യ​തു​മാ​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്തു ന​ശി​പ്പി​ക്കു​ക​യും നോ​ട്ടീ​സ് ന​ൽ​കു​ക​യും ചെ​യ്തു.
കു​ടി​വെ​ള്ള ശു​ചി​ത്വം ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​ന് എ​ല്ലാ ഹോ​ട്ട​ലു​ക​ളി​ലും കൂ​ൾ​ബാ​റു​ക​ളി​ലും, ജ​ല​പ​രി​ശോ​ധ​നാ സ​ർ​ട്ടി​ഫി​ക്ക​റ്റും,വാ​ട്ട​ർ ഫി​ൽ​ട്ട​റു​ക​ളും നി​ർ​ബ​ന്ധ​മാ​ക്കി.
ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ വി​നോ​ദ്, സ​ലീം, സ​ജി​ല എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.​വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രോ​ശോ​ധ​ന തു​ട​രു​മെ​ന്നും ,നി​യ​മ ലം​ഘ​ന​ങ്ങ​ൾ​ക്ക് പി​ഴ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​വു​മെ​ന്നും സി ​ച് സി ​സൂ​പ്ര​ണ്ട് ജൂ​ഡ് ജോ​സ് തോം​സ​ണ്‍ അ​റി​യി​ച്ചു.