യു​വ​ക്ഷേ​ത്ര കോ​ളേ​ജി​ൽ മെ​റി​റ്റ് ഡേ
Saturday, February 27, 2021 11:45 PM IST
മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ളേ​ജി​ലെ യൂ​ണി​വേ​ഴ്സി​റ്റി പ​രീ​ക്ഷ​യി​ൽ റാ​ങ്ക് നേ​ടി​യ​വ​രേ​യും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച വി​ദ്യാ​ർ​ത്ഥി​ക​ളെ അ​നു​മോ​ദി​ക്കു​ന്ന ച​ട​ങ്ങാ​യ മെ​റി​റ്റ് ഡേ 2021 ​ ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡ​യ​റ​ക്ടർ ഫാ. ഡോ.​മാ​ത്യു ജോ​ർ​ജ് വാ​ഴ​യി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. അ​സി.​ഡ​യ​റ​ക്ടർ ഫാ.​ഷൈ​ജു പ​രി​യാ​ത്ത്, പ്രി​ൻ​സി​പ്പൽ അ​ഡ്വ.​ഡോ.​ടോ​മി ആ​ന്‍റ​ണി, ജ്യോ​ഗ്ര​ഫി വി​ഭാ​ഗം മേ​ധാ​വി ഡോ.​എം.​രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ ആ​ശം​സ പ​റ​ഞ്ഞു.
തു​ട​ർ​ന്ന് റാ​ങ്ക് ജേ​താ​ക്ക​ൾ​ക്കും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​വ​ർ​ക്കു​ള്ള ട്രോ​ഫി, സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ ബി​ഷ​പ്് വി​ത​ര​ണം ചെ​യ്തു. ഒ​ന്നാം റാ​ങ്ക് ജേ​താ​വാ​യ ബി​എ​സ്‌​സി ജ്യോ​ഗ്ര​ഫി വി​ദ്യാ​ർ​ത്ഥി​നി അ​ർ​ച്ചന മ​റു​പ​ടി പ​റ​ഞ്ഞു. വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രു​ന്നു. വൈ​സ് പ്രി​ൻ​സി​പ്പൽ ഫാ.ഡോ.​ലാ​ലു ഓ​ലി​ക്ക​ൽ സ്വാ​ഗ​ത​വും ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ഭാ​ഗം മേ​ധാ​വി മീ​ന ജോ​സ് കൊ​ന്പ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.