പ​ദ​യാ​ത്ര​ സ​മാ​പ​നം ഇ​ന്ന്
Saturday, February 27, 2021 11:48 PM IST
പാ​ല​ക്കാ​ട് : കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക വി​രു​ദ്ധ നി​ല​പാ​ടി​നെ​തി​രെ​യും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ യു​വ​ജ​ന വ​ഞ്ച​ന​ക്കെ​തി​രെ​യും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പാ​ല​ക്കാ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എ​ച്ച് ഫി​റോ​സ് ബാ​ബു ന​യി​ച്ച ഹം​ച​ലേ യു​വ​ജ​ന പ​ദ​യാ​ത്ര​യു​ടെ സ​മാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് വൈ​കീ​ട്ട് 3 മ​ണി​ക്ക് പാ​ല​ക്കാ​ട് വെ​ച്ച് യു​വ​ജ​ന റാ​ലി​യും സ​മാ​പ​ന പൊ​തു​സ​മ്മേ​ള​ന​വും ന​ട​ക്കും. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ യു​വ​ജ​ന വ​ഞ്ച​ന​ക്കെ​തി​രെ 9 ദി​വ​സ​ത്തോ​ളം നി​രാ​ഹാ​രം അ​നു​ഷ്ഠി​ച്ച സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷാ​ഫി പ​റ​ന്പി​ൽ എം​എ​ൽ​എ​യ്ക്ക് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ൽ​കു​ന്ന സ്വീ​ക​ര​ണ​വും പൊ​തു സ​മ്മേ​ള​ന​വും മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ക്കും.