ബ​സുട​മ​ക​ളു​ടെ രാ​പ്പക​ൽ സ​മ​രം സ​മാ​പി​ച്ചു
Saturday, February 27, 2021 11:48 PM IST
പാ​ല​ക്കാ​ട്: പൊ​തു​ഗ​താ​ഗ​ത​ത്തി​ന് ഡീ​സ​ൽ വി​ല​യി​ൽ സ​ബ്സി​ഡി ന​ൽ​ക​ണ​മെ​ന്ന ബ​സുട​മ​ക​ളു​ടെ ആ​വ​ശ്യം പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് വി.​കെ.​ശ്രീ​ക​ണ്ഠ​ൻ എം​പി. ഡീ​സ​ൽ വി​ല വ​ർ​ദ്ധ​ന​വി​നെ​തി​രെ ബ​സ്‌​ ഓ​പ്പ​റേ​റ്റേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ന​ട​ത്തി​യ രാ​പ​ക​ൽ സ​മ​ര​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ​ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​പി.

ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​സ്ഥാ​ന ​സീ​നി​യ​ർ സെ​ക്ര​ട്ട​റി ജോ​യ് ചെ​ട്ടി​ശ്ശേ​രി അ​ധ്യ​ക്ഷ​നാ​യി. ലോ​റി ഓ​ണേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ കേ​ര​ള​യു​ടെ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ന​ന്ദ​കു​മാ​ർ, എ​ഐ​ടി​യു​സി മോ​ട്ടോ​ർ തൊ​ഴി​ലാ​ളി വി​ഭാ​ഗം നേ​താ​വ് കെ.​സി.​ജ​യ​പാ​ല​ൻ, സ​ലാം ഒ​റ്റ​പ്പാ​ലം, മു​രു​ക​ദാ​സ് കു​ട്ടി, ഓ​ർ​ഗ​നൈ​സേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ഗോ​പി​നാ​ഥ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​ബേ​ബി. എ​ന്നി​വ​ർ സം​സാ​രി​ച്ചു.