പൊ​തു​പ​രീ​ക്ഷ​ക​ൾ മാ​റ്റി​വെ​ക്ക​രു​ത്
Thursday, March 4, 2021 12:08 AM IST
പാ​ല​ക്കാ​ട്: ഏ​പ്രി​ൽ 6ന് ​ന​ട​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മ​റ​വി​ൽ ഈ ​മാ​സം 17 മു​ത​ൽ 30 വ​രെ ന​ട​ക്കു​ന്ന എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ൾ മാ​റ്റി​വെ​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് കെഎസ്ടി​യു ജി​ല്ലാ വാ​ർ​ഷി​ക കൗ​ണ്‍​സി​ൽ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പൊ​തു​പ​രീ​ക്ഷ​ക​ൾ​ക്ക് മു​ന്നോ​ടി​യാ​യു​ള്ള മാ​തൃ​കാ പ​രീ​ക്ഷ​ക​ൾ എ​ട്ടി​ന് അ​വ​സാ​നി​ക്കു​ക​യാ​ണ്. വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​രീ​ക്ഷ ന​ട​ത്തി​പ്പി​നാ​യു​ള്ള എ​ല്ലാ​വി​ധ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​ക​രി​ച്ചു​കൊ​ണ്ടി​രി​ക്കെ പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ലി​ലേ​ക്ക് മാ​റ്റാ​നു​ള്ള നീ​ക്കം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്.
പ​രീ​ക്ഷ​യെ​ഴു​താ​ൻ അ​വ​സാ​ന വ​ട്ട ത​യ്യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തി​വ​രു​ന്ന കു​ട്ടി​ക​ളു​ടെ പ​ഠ​ന​തു​ട​ർ​ച്ച​യെ പ​രീ​ക്ഷാ​മാ​റ്റം സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും. മാ​ത്ര​മ​ല്ല കു​ട്ടി​ക​ളി​ൽ മാ​ന​സി​ക​മാ​യ പി​രി​മു​റു​ക്കം സൃ​ഷ്ടി​ക്കു​ന്ന​തി​നു​മ​ത് കാ​ര​ണ​മാ​കും. വേ​ന​ലി​ന്‍റെ കാ​ഠി​ന്യം വി​ദ്യാ​ല​യ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള പ്ര​ശ്ന​വും രൂ​ക്ഷ​മാ​ക്കും.​ഏ​പ്രി​ൽ 13 മു​ത​ൽ റം​സാ​ൻ വ്ര​തം ആ​രം​ഭി​ക്കു​ന്ന​തും പ​രീ​ക്ഷാ​ർ​ത്ഥി​ക​ളി​ൽ ഒരു വി​ഭാ​ഗ​ത്തി​ന് ഏ​റെ പ്ര​യാ​സ​ങ്ങ​ളു​ള​വാ​ക്കും. അതിനാൽ പ്ര​ഖ്യാ​പി​ച്ച സ​മ​യ​ക്ര​മ​ത്തി​ൽ മാ​റ്റം വ​രു​ത്ത​രു​തെ​ന്ന് കെഎസ്ടി​യു ആ​വ​ശ്യ​പ്പെ​ട്ടു.