മം​ഗ​ലം​ഡാ​മി​ൽ ക​ർ​ഷ​ക പ്ര​തിഷേ​ധ സ​ദ​സ് ഇ​ന്ന്
Sunday, March 7, 2021 12:10 AM IST
മം​ഗ​ലം​ഡാം: വ​ണ്ടാ​ഴി, കി​ഴ​ക്ക​ഞ്ചേ​രി, അ​യി​ലൂ​ർ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക​ർ​ഷ​ക​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ നി​ഷേധി​ക്കു​ന്ന ക​രി​നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ ഇ​ന്ന് മം​ഗ​ലം​ഡാ​മി​ൽ ക​ർ​ഷ​ക പ്ര​തി​ഷേ​ധ സ​ദ​സ്. വൈ​കീ​ട്ട് 4.30ന് ​മം​ഗ​ലം​ഡാം ടൗ​ണി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ കി​ഫ ചെ​യ​ർ​മാ​ൻ അ​ല​ക്സ് ഒ​ഴു​ക​യി​ൽ നി​യ​മ​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ജി​ല്ലാ ക​ർ​ഷ​ക​സം​ര​ക്ഷ​ണ സ​മി​തി​യും കി​ഫ​യും സം​യു​ക്ത​മാ​യാ​ണ് പ്ര​തി​ക്ഷേ​ധ സ​ദ​സ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ൽ.​ര​മേ​ഷ്, ഫാ.​ചെ​റി​യാ​ൻ ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ, ജോ​ണി പ​രി​യം​കു​ളം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.