പ​രാ​തി ന​ല്കി
Sunday, March 7, 2021 12:10 AM IST
പാ​ല​ക്കാ​ട് : ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ന​ട​ന്ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തി​ര​ഞ്ഞെ​ടു​പ്പി​ൽ ഭി​ന്ന​ശേ​ഷി​യു​ള്ള​വ​ർ​ക്ക് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്താ​ത്തതി​നെ​തി​രെ കേ​ര​ള വി​ക​ലാം​ഗ ക്ഷേ​മ സം​ഘ​ട​ന സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ന്ദ്ര ഇ​ല​ക്ഷ​ൻ ക​മ്മീ​ഷണ​ർ​ക്കും സം​സ്ഥാ​ന ചീ​ഫ് ഇ​ല​ക്ഷ​ൻ ക​മ്മീ​ഷണ​ർ​ക്കും ന​ല്കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ ഭി​ന്ന​ശേ​ഷി​യു​ള്ള​വ​ർ​ക്ക് ത​പാ​ൽ വോ​ട്ട് ചെ​യ്യു​ന്ന​തി​നു​ള്ള അ​വ​സ​രം ഉ​ണ്ടാ​ക്കി​യി​ട്ടു​ള്ള​താ​ണ്. ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ൽ മു​ഴു​വ​ൻ ഭി​ന്ന​ശേ​ഷി​കാ​ർ​ക്കും മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ല്ക​ണ​മെ​ന്ന് നി​ർ​ദ്ദേ​ശം ന​ല്കി​യി​ട്ടു​ള്ള​താ​ണെ​ങ്കി​ലും തു​ട​ർ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ട്ടി​ല്ല.

ഉ​ത്ത​ര​വ് ലം​ഘി​ച്ച ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​ക്കെ​തി​രെ​യും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ചീ​ഫ് ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ്ണ​ർ​ക്ക് കേ​ര​ള വി​ക​ലാം​ഗ ക്ഷേ​മ സം​ഘ​ട​ന പ​രാ​തി ന​ല്കി. വോ​ട്ട​വ​കാ​ശം നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​യാ​ൽ അ​തി​ന്‍റെ പൂ​ർ​ണ്ണ ഉ​ത്ത​ര​വാ​ദി​ത്വം ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​ക്കാ​ണെ​ന്നും യോ​ഗം മു​ന്ന​റി​യി​പ്പ് ന​ല്കി. പ്ര​സി​ഡ​ന്‍റ് പ്ര​മോ​ദ് എ​ല​പ്പു​ള്ളി ഉ​ദ്ഘാ​ട​ന​വും ജി​ല്ലാ സെ​ക്ര​ട്ട​റി വൈ​ശാ​ഖ് മു​ണ്ടൂ​ർ സ്വാ​ഗ​ത​വും ജി​ല്ലാ ട്ര​ഷ​റ​ർ രാ​ജേ​ഷ് ക​ണ്ണ​ൻ പാ​ല​ക്കാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.