ഹ​രി​ത തി​ര​ഞ്ഞെ​ടു​പ്പി​നാ​യി ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി
Sunday, March 7, 2021 12:22 AM IST
പാ​ല​ക്കാ​ട് : ജി​ല്ല​യി​ൽ നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പ് ഹ​രി​ത പെ​രു​മാ​റ്റ​ച്ച​ട്ടം പാ​ലി​ച്ചു ന​ട​ത്താ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി​യ​താ​യി ഹ​രി​ത​കേ​ര​ളം മി​ഷ​ൻ ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ വൈ.​ക​ല്യാ​ണ​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. തി​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നും പ്ര​ച​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും പ്ര​കൃ​തി സൗ​ഹൃ​ദ​വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ന്‍റെ നി​ർ​ദ്ദേ​ശം പാ​ലി​ച്ചാ​ണ് ഹ​രി​ത​കേ​ര​ളം​മി​ഷ​നും ശു​ചി​ത്വ​മി​ഷ​നും സം​യൂ​ക്ത​മാ​യി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്. തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന് ഫ്ള​ക്സ്ബോ​ർ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ അ​ജൈ​വ വ​സ്തു​ക്ക​ളു​ടെ​യും ഉ​പ​യോ​ഗം ഹൈ​ക്കോ​ട​തി നി​രോ​ധി​ച്ചി​ട്ടു​ണ്ട്. ഹ​രി​ത ഇ​ല​ക്ഷ​നി​ലൂ​ടെ മാ​ലി​ന്യ​മു​ക്ത​കേ​ര​ളം എ​ന്ന​താ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

ജി​ല്ലാ​കേ​ന്ദ്ര​മാ​യ സി​വി​ൽ​സ്റ്റേ​ഷ​നി​ൽ മാ​തൃ​കാ​ഹ​രി​ത ബൂ​ത്ത് സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചു​വ​രു​ന്ന​താ​യി ഹ​രി​ത​കേ​ര​ളം മി​ഷ​ൻ ജി​ല്ലാ​കോ- ഓ​ർ​ഡി​നേ​റ്റ​ർ വൈ. ​ക​ല്യാ​ണ​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു.