വോട്ടുവർധനവിൽ വിശ്വസിച്ച് തൃത്താല സ്ഥാനാർഥികൾ
Wednesday, April 7, 2021 11:36 PM IST
പാ​ല​ക്കാ​ട്: തൃ​ത്താ​ല മ​ണ്ഡ​ല​ത്തി​ൽ ക​ഴി​ഞ്ഞ തെര​ഞ്ഞെ​ടു​പ്പി​നെ​ക്കാ​ൾ ര​ണ്ടു​ശ​ത​മാ​ന​ത്തി​ലേ​റെ വോ​ട്ട് വ​ർ​ധനവ് തുണയാകുമെന്നു വിശ്വസിച്ച് മുന്നണി സ്ഥാനാർഥികൾ. 2016ൽ 78% ​വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ൾ ഇ​പ്രാ​വ​ശ്യം 80 ശ​ത​മാ​ന​ത്തി​ലേ​റെ​യാ​യി ഉ​യ​ർ​ന്നു. 2016ൽ ​വോ​ട്ടിം​ഗ് വ​ർ​ധന​വ് യു​ഡിഎ​ഫി​ന് ഗു​ണം ചെ​യ്തി​രു​ന്നു. ഇ​പ്പോ​ഴ​ത്തെ വ​ർ​ധന​വ് വി.ടി. ബ​ൽ​റാ​മി​ന്‍റെ ഭൂ​രി​പ​ക്ഷം ഉ​യ​ർ​ത്തു​മെ​ന്ന് യുഡിഎ​ഫും എം.​ബി.​രാ​ജേ​ഷി​ന് അ​നു​കൂ​ല​മെ​ന്ന് എ​ൽഡിഎ​ഫും ആ​വ​ർ​ത്തി​ക്കു​ന്നു. സം​സ്ഥാ​ന​ത്തെ ത​ന്നെ ശ്ര​ദ്ധേ​യ​മാ​യ പോ​രാ​ട്ട​മാ​ണ് തൃ​ത്താ​ല​യി​ൽ ന​ട​ന്ന​ത്. ശ​ബ​രി​മ​ല ക​ർ​മ്മ സ​മി​തി​യി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ പൊ​ന്നാ​നി​ക്കാ​ര​ൻ ശ​ങ്കു ടി.​ദാ​സെ​ന്ന യു​വ​നേ​താ​വാ​ണ് ബി.​ജെ.​പി​ക്കാ​യി തൃ​ത്താ​ല​യി​ലെ ക​ള​ത്തി​ലി​റ​ങ്ങി​യ​ത്. ഇ​വ​ർ പി​ടി​ക്കു​ന്ന വോ​ട്ടും നിർണായകമാണ്.