ക്വാ​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Thursday, April 8, 2021 10:44 PM IST
ആ​ല​ത്തൂ​ർ: കാ​ണാ​താ​യ പ​തി​ന​ഞ്ചു​കാ​ര​നെ ക്വാ​റി​യി​ൽ മു​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ത്ത​നാ​പു​രം വ​ട്ട​പ്പാ​റ വീ​ട്ടി​ൽ പ​രേ​ത​നാ​യ ഇ​ക്ബാ​ലി​ന്‍റെ മ​ക​ൻ ഹ​ബീ​ബി​നെ​യാ​ണ് വ​ട്ട​പ്പാ​റ​യി​ലെ 40 അ​ടി താ​ഴ്ച​യു​ള്ള ക്വാ​റി​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ മു​ങ്ങി മ​രി​ച്ച നി​ലി​യ​ൽ ക​ണ്ടെ​ത്തി​യ​ത്.
ബു​ധ​നാ​ഴ്ച വൈകീട്ട് നാ​ലുമു​ത​ൽ കാ​ണാ​താ​യി​രു​ന്നു. പാ​റ​മ​ട​ക്കു സ​മീ​പം ഷ​ർ​ട്ടും മാ​സ്ക്കും ഫോ​ണും ക​ണ്ടെ​ത്തി. നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​ല​ത്തൂ​ർ ഫ​യ​ർ​സ്റ്റേ​ഷ​ൻ അ​സിസ്റ്റന്‍റ് ഓ​ഫീ​സ​ർ കെ.​വേ​ലാ​യു​ധ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​ത്രി വൈ​കി​യും തി​രി​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​ന്നലെ രാ​വി​ലെ വീ​ണ്ടും തെര​ച്ചി​ൽ ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് മൃ​ത​ദ്ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

കു​ഴ​ൽ​മ​ന്ദം ച​ര​പ്പ​റ​ന്പി​ലെ അ​നാ​ഥാ​ല​യ​ത്തി​ലെ അ​ന്തേ​വാ​സി​യാ​ണ് ഹ​ബീ​ബ്. ഇ​ന്ന​ലെ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ എ​ഴു​താ​നി​രി​ക്കു​ക​യാ​യി​രു​ന്നു. മാ​താ​വ്: റ​ഹ്മ​ത്ത്.