പൂ​ഞ്ചോ​ല ലി​റ്റി​ൽ ഫ്ള​വ​ർ ദേവാ​ല​യ​ത്തി​ൽ തി​രു​നാ​ൾ ആ​ഘോ​ഷം ഇന്നുമുതൽ
Friday, April 9, 2021 12:39 AM IST
പൂഞ്ചോല: പൂ​ഞ്ചോ​ല ലി​റ്റി​ൽ ഫ്ള​വ​ർ ദൈ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി.​കൊ​ച്ചു​ത്രേ​സ്യാ​യു​ടെ​യും ര​ക്ത​സാ​ക്ഷി​യാ​യ വി.​സെ​ബ​സ്ത്യ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ ആ​ഘോ​ഷം ഏ​പ്രി​ൽ 9 മു​ത​ൽ 12 വ​രെ ആ​ഘോ​ഷി​ക്കും.
ഇ​ന്ന് വൈ​കീ​ട്ട് അഞ്ചിനു കൊ​ടി​യേ​റ്റ് ന​ട​ക്കും. തു​ട​ർ​ന്ന് 5.10ന് ​ക​ല്ലേ​പ്പു​ള്ളി സെ​ന്‍റ് മേ​രീ​സ് മൈ​ന​ർ സെ​മി​നാ​രി ഫാ.​ജോ​ണ്‍ മൈ​ലം​വേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി.​കു​ർ​ബാ​ന,ല​ദീ​ഞ്ഞ്, രൂ​പം എ​ഴു​ന്ന​ള്ളി​ച്ചു വെ​ക്ക​ൽ എ​ന്നി​വ ന​ട​ക്കും.
10ന് 3.30 ​മ​ണി​യ്ക്ക് ചി​റ്റാ​ടി മ​രി​യ റാ​ണി വി​കാ​രി ഫാ.​റെ​ന്നി പൊ​റ​ത്തൂ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി.​കു​ർ​ബാ​ന, ല​ദീ​ഞ്ഞ് എ​ന്നി​വ ന​ട​ക്കും. തു​ട​ർ​ന്ന് 8 മ​ണി​യ്ക്ക് ആ​കാ​ശ വി​സ്മ​യം. തി​രു​നാ​ൾ ദി​ന​മാ​യ 11ന് ​മ​ണ്ണ​ാർ​ക്കാ​ട് ഹോ​ളി സ്പി​രി​റ്റ് ഫൊ​റോ​ന ച​ർ​ച്ച് അ​സി.​വി​കാ​രി ഫാ.​ഷി​ൻ​സ് കാ​ക്ക​നി​യി​ൽ വി.​കു​ർ​ബാ​ന , പ​ള്ളി​ചു​റ്റി പ്ര​ദ​ക്ഷി​ണം എ​ന്നി​വ​യ​ക്ക് നേ​തൃ​ത്വം ന​ല്കും. 6.30ന് ​ക​ലാ​വി​രു​ന്ന്. 12നു രാ​വി​ലെ 6.45ന് ​ഫാ.​ലി​വി​ൻ ചു​ങ്ക​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​രി​ച്ച​വ​ർ​ക്ക് വേ​ണ്ടി​യു​ള്ള വി.​കു​ർ​ബാ​ന,സെ​മി​ത്തേ​രി ഒ​പ്പീ​സ് ന​ട​ക്കും.