വേറിട്ട ജന്മദിനാഘോഷവുമായി അല്ലു അർജുൻ ആർമി
Saturday, April 10, 2021 12:30 AM IST
മ​ണ്ണാ​ർ​ക്കാ​ട് : പ്ര​ശ​സ്ത സി​നി​മാ​താ​രം അ​ല്ലു അ​ർ​ജു​ന്‍റെ ജ​ന്മ​ദി​നം കേ​ര​ള​ത്തി​ലെ ആ​രാ​ധ​ക കൂ​ട്ടാ​യ്മ​യാ​യ അ​ല്ലു അ​ർ​ജു​ൻ ആ​ർ​മി ഇ​ത്ത​വ​ണ ആ​ഘോ​ഷി​ച്ച​ത് ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കൊ​പ്പം. ലോ​ക​മെ​ന്പാ​ടു​മു​ള്ള ആ​രാ​ധക കൂ​ട്ടാ​യ്മ​യാ​യ അ​ല്ലു ആ​ർ​മി​യു​ടെ കേ​ര​ള ടീ​മി​ലെ മ​ണ്ണാ​ർ​ക്കാ​ട് , പെ​രി​ന്ത​ൽ​മ​ണ്ണ ഘ​ട​ക​ങ്ങ​ൾ സം​യു​ക്ത​മാ​യി മ​ണ്ണാ​ർ​ക്കാ​ട് പ​യ്യ​നെ​ട്ടം അ​ഭ​യം ഓ​ൾ​ഡേ​ജ് ഹോ​മി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്കൊ​പ്പം കേ​ക്ക് മു​റി​ച്ചും ഭ​ക്ഷ​ണ​വി​ത​ര​ണം ന​ട​ത്തി​യും അ​ല്ലു അ​ർ​ജു​വി​ന്‍റെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി.
തു​ട​ർ​ന്ന് മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ര​ക്ത​ദാ​ന​വും ന​ട​ത്തി. അ​ല്ലു അ​ർ​ജു​ൻ ബ്രാ​ൻ​ഡ് അം​ബാ​സി​ഡ​റാ​യ സം​ഘ​ട​ന​യു​ടെ ഭാ​ഗ​മാ​യി വൃ​ക്ഷ​തൈ​ക​ളും ആ​രാ​ധ​ക​ർ ന​ട്ടു.
അ​ർ​ജു​ൻ വി.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി​ക​ൾ ന​ട​ന്ന​ത്. ജി​ത്തു ശ്രീ​ജി​ത്ത് , ഫാ​സി​ൽ മ​ണ്ണാ​ർ​ക്കാ​ട് , മു​ഹ​മ്മ​ദ് അ​ന​സ് , മ​ൻ​സൂ​ർ, ജി​ഷ്ണു, ജോ​യ​ൽ, ഉ​ണ്ണി, നൗ​ഷാ​ദ്, പ്ര​വീ​ണ്‍, ശ്രീ​ജേ​ഷ്, വി​ജി​ത്ത്, ആ​ബി​ദ്, ശ്രീ​ജി​ത്ത്, പ്ര​മോ​ദ്,കെ​വി​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.