ഗ്രാ​മീ​ണ റോ​ഡു​ക​ളി​ൽ വാ​ഹ​ന അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കുന്ന വ​യ്ക്കോ​ൽ ഉ​ണ​ക്ക് ത​ട​യ​ണം
Sunday, April 11, 2021 12:47 AM IST
കൊ​ല്ല​ങ്കോ​ട്: കൊ​യ്ത്ത് ക​ഴി​ഞ്ഞ​തോ​ടെ ഗ്രാ​മീ​ണ റോ​ഡു​ക​ളെ​ല്ലാം വ​യ്ക്കോ​ൽ ക​ള​ങ്ങ​ളാ​യി​രി​ക്കു​ന്ന​ത് യാ​ത്ര​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. വ​യ്ക്കോ​ൽ കു​ന​യി​ടു​ന്ന​തി​നാ​യാ​ണ് വ​യ്ക്കോ​ൽ റോ​ഡി​ൽ ഉ​ണ​ക്കാ​നി​ടു​ന്ന​ത്. ഇ​തി​ന് ബ​ന്ധ​പ്പെ​ട്ട അ​ധി​ക​ത​രു​ടെ വി​ല​ക്കു നി​ല​വി​ലു​ണ്ടെ​ങ്കി​ലും മി​ക്ക​വ​രും തു​റ​ന്ന നി​യ​മ ലം​ഘ​ന​മാ​ണ് ന​ട​ത്തു​ന്ന​ത്. ഇ​രു​ച​ക്ര​വാ​ഹ​നം മ​റ്റും കാ​ൽ​ന​ട​യാ​ത്ര​ക്കു പോ​ലും സ്ഥ​ലം​വി​ടാ​തെ​യാ​ണ് പാ​ത സ​ഞ്ചാ​ര മാ​ർ​ഗ്ഗം പൂ​ർ​ണ്ണ​മാ​യും അ​ട​യും വി​ധം വ​യ്ക്കോ​ൽ ഉ​ണ​ക്ക് ന​ട​ത്തു​ന്ന​ത്.

വ​ഴി​യാ​ത്ര യാ​ത്ര​ക്കാ​ർ ആ​ശ്ര​ദ്ധ​മാ​യി പു​ക വ​ലി​ച്ചി​ട്ട സി​ഗ​ര​റ്റു​കു​റ്റി ത​ട്ടി​യാ​ലോ വാ​ഹ​ന​ങ്ങ​ളു​ടെ പു​ക കു​ഴ​ൽ ത​ട്ടി​യാ​ലോ ഉ​ണ​ങ്ങി​യ​വ​യ്ക്കോ​ൽ ആ​ളി​ക്ക​ത്തും. ബൈ​ക്കു​ക​ൾ സ​ഞ്ച​രി​ക്കു​ന്പോ​ൾ വ​യ്ക്കോ​ൽ യ​ത്ര​ങ്ങ​ളി​ൽ ചു​റ്റി വാ​ഹ​നം മ​റി​ഞ്ഞ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ട്. ഇ​തു കാ​ടാ​തെ ഈ ​സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​യാ​ബാ​ധ​യാ​യി​ട്ടു​മു​ണ്ട്. ഇ​തി​നെ​ല്ലാം പു​റ​മെ വ​യ്ക്കോ​ൽ വി​രി​പ്പി​ന​ടി​യി​ൽ വി​ഷ​പ്പാ​ന്പു​ക​ളു​ടെ സാ​ന്നി​ധ്യ​വും കൂ​ടു​ത​ലാ​ണ്. ഇ​തു യാ​ത്ര​ക്കാ​ർ​ക്ക് ജീ​വാ​പാ​യ​ത്തി​നും കാ​ര​ണ​മാ​വു​ന്നു​ണ്ട്. ഇ​ത്ത​രം സാ​മൂ​ഹ്യ അ​നീ​തി നേ​രി​ൽ കാ​ണു​ന്ന പോ​ലീ​സ് അ​ധി​കൃ​ത​രും പ​ഞ്ചാ​യ​ത്തം​ഗ​ക്ക​ളും മൗ​നം പാ​ലി​ക്കു​ക​യാ​ണ്. വാ​ഹ​ന അ​പ​ക​ട​ങ്ങ​ളി​ൽ​പ്പെ​ട്ട​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തും അ​ടി​യ​ന്ത​രാ​വ​ശ്യ​ത്തി​ന് പോ​കു​ന്ന വാ​ഹന​ങ്ങ​ൾ​ക്കും വ​യ്ക്കോ​ൽ ഉ​ണ​ക്ക് വൈ​കി​യോ​ടാ​നും കാ​ര​ണ​മാ​വു​ന്നു​ണ്ട്.