വി​ഷു​വെത്തി; പ​ട​ക്ക വി​പ​ണി സ​ജീ​വ​മാ​കു​ന്നു
Sunday, April 11, 2021 12:47 AM IST
പാലക്കാട്: അ​ട​ച്ചി​ട​ൽ​കാ​ല​ത്തെ ആ​ഘോ​ഷ​മി​ല്ലാ​തെ ന​ഷ്ട​പ്പെ​ട്ട ഒ​രു വി​ഷു​ക്കാ​ലം ക​ട​ന്ന് ഇ​ത്ത​വ​ണ വി​ഷു ആ​ഘോ​ഷി​ക്കാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ് മ​ല​യാ​ളി​ക​ൾ.

ക​ണി​ക്കൊ​ന്ന​യും ക​ണി​വെ​ള്ള​രി​യു​മാ​യി ക​ണി​ക​ണ്ടു​ണ​രു​ന്ന​തി​നൊ​പ്പം പ​ട​ക്കം പൊ​ട്ടി​ച്ചും വി​ഷു ആ​ഘോ​ഷി​ക്കാ​നു​ള്ള തി​ര​ക്കി​ലാ​ണ്.

മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഓ​രോ വ​ർ​ഷ​വും പ​ട​ക്ക​വി​പ​ണി​യി​ലും പു​ത്ത​ൻ ട്രെ​ൻ​ഡു​ക​ളി​റ​ങ്ങു​ക​യാ​ണ്. വി​ഷു​വി​പ​ണി​ക്കാ​യും ഇ​ത​ര സീ​സ​ണു​ക​ളി​ലും കേ​ര​ള​ത്തി​ലേ​ക്ക് പ​ട​ക്ക​മെ​ത്തു​ന്ന​ത് ത​മി​ഴ്നാ​ട്ടി​ലെ ശി​വ​കാ​ശി​യി​ൽ നി​ന്നു​മാ​ണ്.

സാ​ധാ​ര​ണ​ക്കാ​രു​ടെ മ​ത്താ​പ്പ്, പൂ​ത്തി​രി, ക​ന്പി​ത്തി​രി, ചാ​ട്ട എ​ന്നി​വ​ക്കൊ​പ്പം ന്യു​ജെ​ൻ റോ​ക്ക​റ്റു​ക​ളും ഗു​ണ്ടു​ക​ളും മാ​ല​പ്പ​ട​ക്ക​ങ്ങ​ളു​മെ​ല്ലാം വി​പ​ണി​യി​ൽ സു​ല​ഭ​മാ​ണ്. പ​ട​ക്ക വി​ല്പ്പ​ന​ശാ​ല​ക്ക് പു​റ​മെ സൂ​പ്പ​ർ, ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലും ഇ​ത്ത​വ​ണ പ​ട​ക്ക​വി​പ​ണി സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.
ക​ത്തി​ത്തീ​രൂ​ന്ന ഇ​ന​ങ്ങ​ളാ​യ മ​ത്താ​പ്പ്, പൂ​ത്തി​രി, ക​ന്പി​ത്തി​രി, ചാ​ട്ട, വി​ഷ്ണു​ച​ക്രം എ​ന്നി​വ​യ​ട​ങ്ങു​ന്ന ഡി​സ്പ്ലേ കി​റ്റ് 250 രൂ​പ മു​ത​ൽ 1000 രൂ​പ വ​രെ​യാ​ണ്. ഇ​തി​നു​പു​റ​മെ പൊ​ട്ടു​ന്ന ഇ​ന​ങ്ങ​ളാ​യ ഓ​ല​പ്പ​ട​ക്കം, മാ​ല​പ്പ​ട​ക്കം, ഗു​ണ്ട് എ​ന്നി​വ​യ​ട​ങ്ങു​ന്ന ബ്ലാ​സ്റ്റേ​ഴ്സ് കി​റ്റി​ന് 500 രൂ​പ മു​ത​ൽ 2000 രൂ​പ​വ​രെ​യു​മാ​ണ്. ഇ​തി​നു പു​റ​മെ മാ​ര​ത്തോ​ണ്‍ ബോം​ബ്, റോ​ക്ക​റ്റ് ബോം​ബ്, വി​സി​ലിം​ഗ് റോ​ക്ക​റ്റ് തു​ട​ങ്ങി ന്യൂ​ജെ​ൻ ഐ​റ്റ​ങ്ങ​ളും വി​പി​ണി​യി​ലു​ണ്ട്. വി​ഷു​വി​ന് ര​ണ്ടു​നാ​ളു മു​ന്പ് പൊ​ടി​പൊ​ടി​ക്കു​ന്ന പ​ട​ക്ക​വി​പ​ണി​യി​ൽ വ​ഴി​വാ​ണി​ഭ​വും സ​ജീ​വ​മാ​ണ്.

ക​ഴി​ഞ്ഞ അ​ട​ച്ചി​ട​ൽ കാ​ല​ത്ത് പ​ട​ക്ക വി​ൽ​പ്പ​ന ശാ​ല​ക​ൾ​ക്ക് തു​റ​ക്കാ​ൻ അ​നു​മ​തി​യു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന​തി​നാ​ൽ വി​ഷു​വി​ന് പൊ​ലി​മ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ഇ​ത്ത​വ​ണ ജ​ന​ജീ​വി​തം സാ​ധാ​ര​ണ​നി​ല​യി​ലേ​ക്കെ​ത്തി​യ​തോ​ടെ പ​ടി​ക​ട​ന്നെ​ത്തി​യ ഒ​രു വി​ഷു​ക്കാ​ലം ക​ണി​കാ​ണു​ന്ന​തി​നൊ​പ്പം പ​ട​ക്കം പൊ​ട്ടി​ച്ച് ആ​ഘോ​ഷി​ക്കാ​ൻ ത​യ്യാ​റെ​ടു​ക്കു​ക​യാ​ണ്.