കാ​ണി​ക​ളി​ലൊ​രാ​ളാ​യി മ​ന്ത്രി എ.​കെ ബാ​ല​ൻ
Sunday, April 11, 2021 12:47 AM IST
വ​ട​ക്ക​ഞ്ചേ​രി: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സാം​ക്കാ​രി​ക വി​നി​മ​യ കേ​ന്ദ്ര​മാ​യ ഭാ​ര​ത് ഭ​വ​ൻ പ​രി​പാ​ടി​യി​ൽ സാം​സ്കാ​രി​ക വ​കു​പ്പ് മ​ന്ത്രി എ.​കെ.​ബാ​ല​ൻ കാ​ണി​ക​ളി​ലൊ​രാ​ളാ​യ​ത് ശ്ര​ദ്ധേ​യ​മാ​യി. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ലാ​ണ് മ​ന്ത്രി എ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹ​ത്തി​ന് വേ​ദി​യി​ലി​രി​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​ത്. നോ​ട്ടീ​സി​ൽ ഉ​ദ്ഘാ​ട​ക​നാ​യി മ​ന്ത്രി​യു​ടെ പേ​രു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​ല​ക്ഷ​ൻ പ്രോ​ട്ടോ​കോ​ൾ ഉ​ദ്ഘാ​ട​ക​നാ​കാ​ൻ ത​ട​സ​മാ​യി. പു​ളി​ങ്കൂ​ട്ടം ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ലാ​യി​രു​ന്നു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. വീ​ട്ടു​ക്കാ​ർ​ക്കൊ​പ്പ​മാ​ണ് മ​ന്ത്രി സ്ഥ​ല​ത്തെ​ത്തി​യ​ത്.

ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ലെ അ​ന്തേ​വാ​സി​ക​ളാ​യ കു​ട്ടി​ക​ളോ​ടും സ്വീ​ക​രി​ക്കാ​ൻ നി​ന്നി​രു​ന്ന സ്റ്റു​ഡ​ൻ​സ് പോ​ലീ​സ് കു​ട്ടി​ക​ളു​മാ​യും മ​ന്ത്രി കു​ശ​ലാ​ന്വേ​ക്ഷ​ണം ന​ട​ത്തി. തി​യേ​ട്രം ഫാ​ർ​മെ ന​ട​ത്തി​യ പ​ച്ച​കൃ​ഷി കൃ​ഷി​യി​ലെ ക​ണി​വെ​ള്ള​രി​യു​ടെ വി​ത​ര​ണ​മാ​യി​രു​ന്നു ച​ട​ങ്ങ്. കാ​ണി​ക​ൾ​ക്കൊ​പ്പം മ​ന്ത്രി​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​കെ. ചാ​മു​ണ്ണി, അം​ഗം കെ.​വി.​ശ്രീ​ധ​ര​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​മ​തി ടീ​ച്ച​ർ തു​ട​ങ്ങി​യ​വ​രും ഉ​ണ്ടാ​യി​രു​ന്നു.