റ​ബർ ആ​വ​ർ​ത്ത​ന കൃ​ഷി ത​യ്യാ​റെ​ടു​പ്പു​ക​ൾ ആ​രം​ഭി​ച്ചു
Monday, April 12, 2021 10:57 PM IST
നെന്മാ​റ : റ​ബ്ബ​ർ ആ​വ​ർ​ത്ത​ന കൃ​ഷി​ക്കു​ള്ള ത​യ്യാ​റെ​ടു​പ്പു​ക​ൾ ആ​രം​ഭി​ച്ചു. ആ​ദാ​യ​ക​ര​മാ​യി റ​ബ്ബ​ർ മ​ര​ങ്ങ​ൾ ടാ​പ്പ് ചെ​യ്ത് വ​ർ​ഷ​ങ്ങ​ൾ ക​ഴി​യു​ന്പോ​ൾ റ​ബ്ബ​ർ മ​ര​ങ്ങ​ളു​ടെ ഉ​ല്പാ​ദ​ന​ക്ഷ​മ​ത കു​റ​യു​ന്പോ​ൾ റ​ബ്ബ​ർ മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റി പു​തി​യ​വ ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന തി​നു​ള്ള ആ​വ​ർ​ത്ത​ന കൃ​ഷി​ക്കാ​യാ​ണ് റ​ബ്ബ​ർ മ​ര​ങ്ങ​ൾ വെ​ട്ടി മാ​റ്റു​ന്ന​ത്.

പു​തി​യ തൈ​ക​ൾ വ​ച്ചു പി​ടി​പ്പി​ക്കു​ന്ന​തി​നാ​യി ഒ​ന്നോ ര​ണ്ടോ വ​ർ​ഷം മു​ൻ​പു​ത​ന്നെ റ​ബ്ബ​ർ മ​ര​ങ്ങ​ൾ സ്ലോ​ട്ട​ർ ടാ​പ്പിം​ഗ് ( ക​ടും​വെ​ട്ട് ) ന​ട​ത്തു​ന്ന​തി​നാ​യി ക​രാ​ർ എ​ടു​ക്കു​ന്ന​വ​ർ ഒ​രു മ​ര​ത്തി​ന് ഇ​ത്ര രൂ​പ എ​ന്ന ക​ണ​ക്കി​ൽ ഒ​രു വ​ർ​ഷ​ത്തേ​ക്കോ ര​ണ്ടു വ​ർ​ഷ​ത്തേ​ക്കോ ആ​ദാ​യം എ​ടു​ക്കാ​നും മ​രം വെ​ട്ടി മാ​റ്റി പു​തി​യ തൈ ​ന​ടു​ന്ന​തി​നു മു​ന്പാ​യി നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ റ​ബ്ബ​ർ മ​ര​ങ്ങ​ൾ വെ​ട്ടി സ്ഥ​ലം കാ​ലി​യാ​ക്കി ന​ൽ​കാ​ൻ ക​രാ​ർ ചെ​യ്യു​ക​യാ​ണ് ചെ​യ്യാ​റു​ള്ള​ത്.

ഇ​പ്ര​കാ​രം സ്ലോ​ട്ട​ർ ടാ​പ്പിം​ഗ് എ​ടു​ത്ത മ​ര​ങ്ങ​ൾ റ​ബ്ബ​ർ മ​ര​ത്തി​ൽ സാ​ധാ​ര​ണ ടാ​പ്പിം​ഗ് രീ​തി​യി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ഒ​രു മ​ര​ത്തി​ൽ ത​ന്നെ താ​യ്ത്ത​ടി​യി​ലും ശി​ഖ​ര​ങ്ങ​ളി​ലും മ​റ്റു​മാ​യി പ​ല​സ്ഥ​ല​ത്തും ടാ​പ്പിം​ഗ് ന​ട​ത്തി ആ​ദാ​യം എ​ടു​ക്കു​ക​യാ​ണ് പ​തി​വ്. ഒ​രു മ​ര​ത്തി​ന് 1000 മു​ത​ൽ 2000 രൂ​പ വ​രെ മ​ര​ത്തി​ന്‍റെ വ​ലി​പ്പ​ത്തി​ന​നു​സ​രി​ച്ച് റ​ബ്ബ​ർ തോ​ട്ടം ഉ​ട​മ​യ്ക്ക് ക​ച്ച​വ​ട​ക്കാ​ർ വി​ല ന​ൽ​കു​ക​യാ​ണ് പ​തി​വ്. ക​രാ​റ​നു​സ​രി​ച്ച് ഒ​രു വ​ർ​ഷ​ത്തെ​യോ ര​ണ്ടു​വ​ർ​ഷ​ത്തെ​യോ ആ​ദാ​യം എ​ടു​ത്ത​തി​നു​ശേ​ഷം റ​ബ്ബ​ർ മ​രം വെ​ട്ടി വെ​ട്ടി​മാ​റ്റി കൊ​ടു​ക്കു​ന്ന പ​ണി​യാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്.

റ​ബ്ബ​ർ മ​ര​ങ്ങ​ൾ മാ​ത്രം മ​ര​ത്തി​ന്‍റെ വ​ണ്ണം അ​നു​സ​രി​ച്ച് ഒ​രു മ​ര​ത്തി​ന് 1000 നും 2000 ​നും ഇ​ട​യ്ക്ക് വി​ല ന​ൽ​കി​യാ​ണ് മ​രം ക​ച്ച​വ​ട​ക്കാ​ർ വെ​ട്ടി കൊ​ണ്ടു​പോ​കു​ന്ന​ത്. വ​ണ്ണം കൂ​ടി​യ മ​ര​ങ്ങ​ൾ 9 അ​ടി നീ​ള​ത്തി​ൽ പെ​രു​ന്പാ​വൂ​ർ ഭാ​ഗ​ത്തു​ള്ള പ്ലൈ​വു​ഡ് ക​ന്പ​നി​ക​ളി​ലേ​ക്കാ​ണ് കൊ​ണ്ടു​പോ​കു​ന്ന​ത്. 9 അ​ടി നീ​ളം ല​ഭി​ക്കാ​ത്ത​ത് 4.5 അ​ടി നീ​ള​ത്തി​ൽ മു​റി​ച്ചാ​ണ് ലോ​ഡ് ക​യ​റ്റു​ന്ന​ത്. പെ​രു​ന്പാ​വൂ​ർ റ​ബ​ർ ത​ടി മാ​ർ​ക്ക​റ്റി​ൽ തൂ​ക്ക​ത്തി​നാ​ണ് വി​ല എ​ന്ന​തി​നാ​ൽ അ​താ​ത് ദി​വ​സം ക​യ​റ്റാ​വു​ന്ന ലോ​ഡ് മ​ര​ങ്ങ​ൾ മാ​ത്ര​മേ ഓ​രോ ദി​വ​സ​വും മു​റി​ക്കു​ക​യു​ള്ളൂ.

കൂ​ടു​ത​ൽ മു​റി​ച്ചി​ട്ടാ​ൽ മ​ര​ത്തി​ന്‍റെ ജ​ലാം​ശം ന​ഷ്ട​പ്പെ​ട്ട് തൂ​ക്കം കു​റ​യും എ​ന്ന​തി​നാ​ലാ​ണ് ഇ​ങ്ങ​നെ ചെ​യ്യു​ന്ന​ത്. പെ​രു​ന്പാ​വൂ​രി​ൽ ട​ണ്ണി​ന് 5000 മു​ത​ൽ 6000 രൂ​പ വ​രെ റ​ബ്ബ​ർ ത​ടി​ക്ക് വി​ല​യു​ണ്ട്. 8 ഇ​ഞ്ചി​ൽ താ​ഴെ വ​ണ്ണ​മു​ള്ള റ​ബ്ബ​ർ ത​ടി​ക്ക​ഷ​ണ​ങ്ങ​ൾ 3500 രൂ​പ​യ്ക്കാ​ണ് തൃ​ശ്ശൂ​ർ, ഒ​ല്ലൂ​ർ ഭാ​ഗ​ത്തു​ള്ള ത​ക്കാ​ളി​പ്പെ​ട്ടി നി​ർ​മ്മാ​ണ ക​ന്പ​നി​ക​ൾ​ക്ക് വി​ൽ​ക്കു​ന്ന​ത്. ശേ​ഷി​ക്കു​ന്ന വി​റ​ക് 2750 രൂ​പ ട​ണ്ണി​ന് എ​ന്ന ക​ണ​ക്കി​നാ​ണ് നി​ൽ​ക്കു​ന്ന​ത് റ​ബ്ബ​ർ മ​രം വെ​ട്ടി ഒ​ഴി​വാ​ക്കി​യ തോ​ട്ട​ങ്ങ​ളി​ൽ പു​തി​യ തൈ​ക​ൾ ന​ടു​ന്ന​തി​ന് ഡി​സം​ബ​ർ മു​ത​ൽ ത​ന്നെ റ​ബ്ബ​ർ ന​ഴ്സ​റി​ക​ളി​ൽ വി​ല മു​ൻ​കൂ​ർ കൊ​ടു​ത്ത് ക​ർ​ഷ​ക​ർ തൈ​ക​ൾ ബു​ക്ക് ചെ​യ്തു ക​ഴി​ഞ്ഞു.

വേ​ന​ൽ മ​ഴ ക​ഴി​ഞ്ഞു പ​ട്ട് മ​ഴ ല​ഭി​ച്ചാ​ലു​ട​ൻ തോ​ട്ട​ങ്ങ​ളി​ൽ പു​തി​യ തൈ​ക​ൾ ന​ടാ​നു​ള്ള ലൈ​ൻ സ്ഥാ​പി​ക്ക​ലും മ​ണ്ണു​മാ​ന്തി​യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് കു​ഴി​യെ​ടു​ക്ക​ലും പ്ലാ​റ്റ്ഫോം നി​ർ​മാ​ണ​വും ന​ട​ത്തി ക​ന​ത്ത മ​ഴ ആ​രം​ഭി​ക്കു​ന്ന ജൂ​ണ്‍ ഒ​ന്നി​നു മു​ന്പ് ത​ന്നെ അ​ടി​വ​ളം ന​ൽ​കി തൈ​ക​ൾ ന​ട്ടു പി​ടി​പ്പി​ക്ക​ൽ ആ​രം​ഭി​ക്കും.