ഹോ​ട്ട​ൽ ക​ത്തി​ന​ശി​ച്ചു: ര​ണ്ട് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം
Monday, April 12, 2021 11:00 PM IST
പാ​ല​ക്കാ​ട്: നി​ര​വ​ധി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന ന​ഗ​ര​ത്തി​ലെ വ​ലി​യ​ങ്ങാ​ടി​ക്കു സ​മീ​പം ചു​ണ്ണാ​ന്പു​ത​റ എ​ണ്ണ​ക്കൊ​ട്ടി​ൽ തെ​രു​വി​ൽ അ​ട​ച്ചി​ട്ട ഹോ​ട്ട​ലി​ലെ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെറി​ച്ചു​ണ്ടാ​യ തീ​പ്പി​ടു​ത്ത​ത്തി​ൽ ര​ണ്ട് ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യി അ​ഗ്നി​ര​ക്ഷാ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഞായറാഴ്ച പു​ല​ർ​ച്ചെ​യു​ണ്ടാ​യ തീ​പ്പി​ടു​ത്ത​ത്തെ തു​ട​ർ​ന്ന് അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ​യും പോ​ലീ​സി​ന്‍റെ​യും ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് വ​ൻ അ​ത്യാ​ഹി​തം ഒ​ഴി​വാ​യി.
തീ​പ്പി​ടു​ത്ത​ത്തി​ൽ അ​ടു​ക്ക​ള​യി​ലെ ഉ​പ​ക​ര​ണ​ങ്ങ​ളും മേ​ൽ​ക്കൂ​ര​യും ഫാ​നും ക​ത്തി​ന​ശി​ച്ച​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. ക​ൽ​പ്പാ​ത്തി ആ​വ​ണി​പ്പാ​ടം സ്വ​ദേ​ശി​യാ​യ സ​ജി​ത്ത് ന​ട​ത്തു​ന്ന മോ​ഹ​ൻ​സ് ഹോ​ട്ട​ലി​ലാ​ണ് തീ​പ്പി​ടു​ത്തം ഉ​ണ്ടാ​യ​ത്.
തീ​പ​ട​ർ​ന്ന​തോ​ടെ ഹോ​ട്ട​ലി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്ന പാ​ച​ക വാ​ത​ക സി​ലി​ണ്ട​റു​ക​ളി​ൽ ഒ​ന്നി​ൽ വി​ള്ള​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും തു​ട​ർ​ച്ച​യാ​യി വെ​ള്ളം ചീ​റ്റി പൊ​ട്ടി​ത്തെ​റി ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു. പു​ക ഉ​യ​രു​ന്ന​തു ക​ണ്ട് ലോ​ഡി​ങ് തൊ​ഴി​ലാ​ളി​ക​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു ഓ​ഫീ​സ​ർ ജോ​ജി.​എ​ൻ.​ജോ​യ്, ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ എം.​ശ്രീ​ജ​ൻ, കെ.​ഷി​ബു, വൈ.​മു​ഹ​മ്മ​ദ് ഷ​ഫീ​ർ, കെ.​സു​നി​ൽ കു​മാ​ർ, ജെ.​ജി​ജു, കെ.​വേ​ലാ​യു​ധ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് തീ ​അ​ണ​ച്ച​ത്.