വ​യോ​ധി​ക​യെ വീ​ടി​ന​ക​ത്തു മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി
Tuesday, April 13, 2021 10:26 PM IST
ചി​റ്റൂ​ർ: നേ​രം പു​ല​ർ​ന്ന് ഏ​റെ സ​മ​യ​മാ​യിട്ടും ​പു​റ​ത്തു കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​ക​ളു​ടെ അ​ന്വേ​ഷ​ണ​ത്തിൽ ​വ​യോ​ധി​ക​യെ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി. വ​ണ്ടി​ത്താ​വ​ളം പ​രു​ത്തി​ക്കാ​ട്ടു മ​ട പ​രേ​ത​നാ​യ വേ​ലാ​യു​ധ​ന്‍റെ ഭാ​ര്യ ചെല്ല(80) ആ​ണ് മ​ര​ിച്ചത്. ഇ​ന്ന​ലെ കാ​ലത്ത് ​പ​ത്തി​നാ​യി​രു​ന്നു സം​ഭ​വം.​ ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലു​ള്ള മൃത​ദേ​ഹം കോവി​ഡ് പ​രി​ശോ​ധ​ന​ക​ൾ​ക്കു ശേ​ഷം ഇ​ൻ​ക്വ​സ്റ്റും പോ​സ്റ്റു​മോ​ർ​ട്ട​വും ന​ട​ത്തും. മീ​നാ​ക്ഷി​പു​രം പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു കേസെടു​ത്തു. ഭ​ർ​ത്താ​വിന്‍റെ മ​ര​ണ​ശേ​ഷം വ​യോ​ധി​ക വീ​ട്ടി​ൽ ത​നി​ച്ചാ​ണ് താ​മ​സം .