വേ​ന​ൽ ക​ടു​ത്തു: ഭാ​ര​ത​പ്പു​ഴ മ​രു​ഭൂ​മി​ക്ക് തു​ല്യം
Tuesday, April 13, 2021 11:13 PM IST
ഷൊ​ർ​ണൂ​ർ : ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത ക​ന​ത്ത വേ​ന​ൽ​മ​ഴ​ക്കും ഭാ​ര​ത​പ്പു​ഴ​യു​ടെ സ്ഥി​തി​ക്ക് വ്യ​ത്യാ​സം വ​രു​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. നേ​ർ​ത്ത നീ​ർ​ച്ചാ​ലു​പോ​ലെ​യെ​ങ്കി​ലും വെ​ള്ളം ത​ളം കെ​ട്ടി കി​ട​ക്കു​ന്ന ഭാ​ഗ​ങ്ങ​ൾ പു​ഴ​യി​ൽ അ​പൂ​ർ​വ്വ​മാ​ണ്. മീ​റ്റ്ന ത​ട​യ​ണ പ്ര​ദേ​ശ​ത്തും ല​ക്ക​ടി ത​ട​യ​ണ​യു​ടെ ഭാ​ഗ​ത്തും ഷൊ​ർ​ണൂ​രി​ലും മാ​ത്ര​മാ​ണ് അ​ൽ​പ​മെ​ങ്കി​ലും വെ​ള്ളം ഉ​ള്ള​ത്. ഭാ​ര​ത​പ്പു​ഴ​യി​ൽ വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ പ​ന്പിം​ഗ് ന​ട​ക്കു​ന്ന ഭാ​ഗ​ങ്ങ​ളി​ലും നാ​മ​മാ​ത്ര​മാ​യാ​ണ് വെ​ള്ള​ത്തി​ന്‍റെ സാ​ന്നി​ധ്യം ഉ​ള്ള​ത്.

ഇ​തു​കൊ​ണ്ടു​ത​ന്നെ ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ലാ​ണ് ജ​ല അ​തോ​റി​റ്റി കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. ഭാ​ര​ത​പ്പു​ഴ​യ്ക്ക് കു​റു​കെ നി​ർ​മ്മി​ച്ചി​ട്ടു​ള്ള മീ​റ്റ്ന, ല​ക്കി​ടി, ഷോ​ർ​ണൂ​ർ മേ​ഖ​ല​ക​ളി​ലു​ള്ള ത​ട​യ​ണ​ക​ളി​ൽ സ​മൃ​ദ്ധ​മാ​യി ജ​ല​സ​ന്പ​ത്തു​ണ്ട്. ഭാ​ര​ത​പ്പു​ഴ​യു​ടെ ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളും ഉൗ​ഷ​ര ഭൂ​മി​യാ​യി മാ​റി ക​ഴി​ഞ്ഞു. പു​ഴ​യാ​ണെ​ന്ന് സ​ങ്ക​ൽ​പ്പി​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത ത​ര​ത്തി​ലാ​ണ് ഭാ​ര​ത​പ്പു​ഴ വ​റ്റി​വ​ര​ണ്ട് ഉ​ണ​ങ്ങി കി​ട​ക്കു​ന്ന​ത്. പു​ഴ​യി​ൽ വെ​ള്ളം ഇ​ല്ലാ​താ​യ​തോ​ടു​കൂ​ടി രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള​ക്ഷാ​മ​മാ​ണ് വി​വി​ധ​പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ജ​ല​അ​തോ​റി​റ്റി​യു​ടെ കു​ടി​വെ​ള്ള വി​ത​ര​ണം ത​ക​രാ​റി​ലാ​യി​ട്ട് മാ​സ​ങ്ങ​ൾ പി​ന്നി​ട്ടു ക​ഴി​ഞ്ഞു. കു​ടി​വെ​ള്ള​ത്തി​നു വേ​ണ്ടി ജ​ന​ങ്ങ​ൾ പ​ര​ക്കം പാ​യു​ക​യാ​ണ്.

കു​ടി​ക്കാ​നും കു​ളി​ക്കാ​നും ആ​വ​ശ്യ​മാ​യ വെ​ള്ള​മി​ല്ലാ​തെ ജ​ന​ങ്ങ​ൾ വ​ല​ഞ്ഞു കൊ​ണ്ടി​രി​ക്കു​ന്നു. ആ​വ​ശ്യ​ത്തി​ന് കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യാ​ൻ അ​ധി​കൃ​ത​ർ​ക്കും ക​ഴി​യു​ന്നി​ല്ല. ടാ​ങ്ക​റു​ക​ളി​ലും വാ​ഹ​ന​ങ്ങ​ളി​ലും വെ​ള്ള​മെ​ത്തി​ച്ച് സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും മ​റ്റും ജ​ല​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും സാ​ധ്യ​മാ​കു​ന്നി​ല്ല. പ​ല​യി​ട​ത്തും ജ​ന​ങ്ങ​ൾ സ​മ​ര​ത്തി​നും ഇ​റ​ങ്ങി​ക്ക​ഴി​ഞ്ഞു. ജ​ന​ങ്ങ​ൾ ഏ​റ്റ​വു​മ​ധി​കം ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന അ​ടി​സ്ഥാ​ന പ്ര​ശ്നം കു​ടി​വെ​ള്ള​ക്ഷാ​മ​മാ​ണെ​ന്നി​രി​ക്കെ ഇ​തി​ന് ഫ​ല​പ്ര​ദ​മാ​യ പ്ര​തി​വി​ധി ക​ണ്ടെ​ത്താ​ൻ ബ​ന്ധ​പ്പെ​ട്ട ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ൾ ത​യ്യാ​റാ​കാ​ത്ത​താ​ണ് ഓ​രോ വ​ർ​ഷ​വും വേ​ന​ൽ​ക്കാ​ല​ത്ത് കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​കാ​ൻ കാ​ര​ണം.

ഓ​രോ മ​ഴ​ക്കാ​ല​ത്തും സ​മൃ​ദ്ധ​മാ​യി മ​ഴ ല​ഭി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​തി​നെ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ദീ​ർ​ഘ​വീ​ക്ഷ​ണ​മു​ള്ള ഭ​ര​ണ​ക​ർ​ത്താ​ക്ക​ൾ ഇ​ല്ലാ​ത്ത​താ​ണ് ജ​ന​ങ്ങ​ൾ നേ​രി​ടു​ന്ന മു​ഖ്യ​മാ​യ പ്ര​ശ്നം. ഭാ​ര​ത​പ്പു​ഴ​യെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി നി​ര​വ​ധി കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ക്കാ​മെ​ന്നി​രി​ക്കെ കാ​ല​ങ്ങ​ളാ​യി ഇ​തും ന​ട​ക്കാ​തി​രി​ക്കു​ക​യാ​ണ്. ഭാ​ര​ത​പ്പു​ഴ സം​ര​ക്ഷ​ണ​വും ഇ​തു​പോ​ലെ പ്ര​ഖ്യാ​പ​ന​ത്തി​ൽ ഒ​തു​ങ്ങു​ന്ന​താ​ണ് രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള​ക്ഷാ​മം നേ​രി​ടാ​ൻ മ​റ്റൊ​രു കാ​ര​ണം. ഭാ​ര​ത​പ്പു​ഴ​യെ സം​ര​ക്ഷി​ച്ചു ചെ​ല​വു​കു​റ​ഞ്ഞ ചെ​റു​തും വ​ലു​തു​മാ​യ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ ഭാ​ര​ത​പ്പു​ഴ​യി​ൽ സ്ഥാ​പി​ക്കാ​ൻ ക​ഴി​യു​മെ​ന്നി​രി​ക്കെ ഇ​തി​നും അ​ധി​കാ​രി​ക​ൾ മ​ന​സു​വ​യ്ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ഓ​രോ വ​ർ​ഷ​വും ക​ന​ത്ത മ​ഴ​യി​ൽ ഭാ​ര​ത​പ്പു​ഴ​യി​ലൂ​ടെ ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ളം അ​തേ വേ​ഗ​ത​യി​ൽ ത​ന്നെ അ​റ​ബി​ക്ക​ട​ലി​ൽ എ​ത്തി​ച്ചേ​രു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. ഭാ​ര​ത​പ്പു​ഴ​യ്ക്ക് കു​റു​കെ ചെ​റു​തും വ​ലു​തു​മാ​യ ത​ട​യ​ണ​ക​ൾ നി​ർ​മ​ച്ച് കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും, ഇ​തു​വ​ഴി പു​ഴ​യു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​യു​മെ​ന്നും ജ​ല​വി​ഭ​വ വി​ദ​ഗ്ധ​നാ​യി​രു​ന്ന ടി.​എ​ൻ.​എ​ൻ ഭ​ട്ട​തി​രി​പ്പാ​ട് ഭ​ര​ണ സം​വി​ധാ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

നൊ​ന്പ​ര​പ്പെ​ടു​ത്തു​ന്ന കാ​ഴ്ച​യാ​ണ് ഭാ​ര​ത​പ്പു​ഴ ഇ​പ്പോ​ൾ സ​മ്മാ​നി​ക്കു​ന്ന​ത്. നീ​രു​റ​വ​യു​ടെ ഒ​രു ക​ണി​ക പോ​ലു​മി​ല്ലാ​ത്ത മ​രു​പ്ര​ദേ​ശ​ങ്ങ​ളാ​ണ് പു​ഴ​യി​ലി​പ്പോ​ഴു​ള്ള​ത്. പ​ച്ച​പ്പി​ന്‍റെ ക​ണി​ക​പോ​ലും എ​വി​ടെ​യും അ​വ​ശേ​ഷി​ക്കു​ന്നി​ല്ല. വാ​ടി​ക്ക​രി​ഞ്ഞ പു​ൽ​ക്കാ​ടു​ക​ളും മ​ര​ങ്ങ​ളു​മാ​ണ് ഭാ​ര​ത​പ്പു​ഴ​യി​ൽ ഇ​പ്പോ​ൾ അ​വ​ശേ​ഷി​ക്കു​ന്ന​ത്. ഭാ​ര​ത​പു​ഴ​യെ സ്നേ​ഹി​ക്കു​ന്ന​വ​ർ​ക്ക് നൊ​ന്പ​ര​മു​ണ​ർ​ത്തു​ന്ന കാ​ഴ്ച​യാ​ണ് ഇ​ന്ന് ഭാ​ര​ത​പ്പു​ഴ.